മലയാളം സർവകലാശാലയിൽ 12 അധ്യാപകർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 05

തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയിൽ അധ്യാപക തസ്തികകളിൽ 12 ഒഴിവുകളുണ്ട്.
മലയാളം – സാഹിത്യപഠനം , ചലച്ചിത്രപഠനം , പരിസ്ഥിതിപഠനം എന്നിവയിൽ ഓരോന്നുവീതം ഒഴിവുകളാണ് അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലുള്ളത്.
അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ മലയാളം – സാഹിത്യരചന , ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ , പരിസ്ഥിതിപഠനം , വികസനപഠനം (തദ്ദേശവികസനം) , ചരിത്രം , സോഷ്യാളജി , ചലച്ചിത്രപഠനം എന്നിവയിൽ ഓരോന്നുവീതം ഒഴിവുകളാണുള്ളത്.
ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷനിലും വിവർത്തനം – താരതമ്യപഠനത്തിലും പ്രൊഫസർ തസ്തികയിൽ ഓരോന്നുവീതം ഒഴിവുകളുണ്ട്.
യു.ജി.സി മാനദണ്ഡപ്രകാരമുള്ള യോഗ്യത ആവശ്യമാണ്.
വിശദവിവരങ്ങൾക്കായി www.malayalamuniversity.edu.in എന്ന വെബ്സൈറ്റിലുണ്ട്.
ഓൺലൈനിൽ അപേക്ഷ അയച്ചതിനുശേഷം തപാലിൽ കോപ്പി അയയ്ക്കണം.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 05.
തപാലിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 10.
Important Links | |
---|---|
Official Notification for Assistant professor | Click Here |
Official Notification for Associate professor | Click Here |
More Details | Click Here |