സോൾട്ട് ആൻഡ് മറൈൻ കെമിക്കൽസ് റിസർച്ചിൽ അവസരം

ഗുജറാത്തിലെ ഭാവ്നഗറിലുള്ള സെൻട്രൽ സോൾട്ട് ആൻഡ് മറൈൻ കെമിക്കൽസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിലായി 46 ഒഴിവ്.
അപ്രൻറിസ് തസ്തികയിലും വിവിധ പ്രോജക്ടകളിലുമായാണ് അവസരം.
ഓൺലൈനായി അപേക്ഷിക്കണം.
അപ്രൻറിസ്-86
ഒഴിവുള്ള ട്രേഡുകൾ :
- ഫിറ്റർ -01
- ഇലക്ട്രീഷ്യൻ -03
- കാർപെൻറർ -01
- പ്ലംബർ -01
- ഇൻസ്‌ട്രുമെൻറ് മെക്കാനിക് -02
- റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് -04
- ഡ്രോട്സ്മാൻ (സിവിൽ) -01
- ഇലക്ട്രോണിക് മെക്കാനിക് -02
- കോപ്പ -15
- ടർണർ -01
- വെൽഡർ -01
- മെക്കാനിക്കൽ എൻജിനീയറിങ് -03
- സിവിൽ എൻജിനീയറിങ് -01
യോഗ്യത :
- മെക്കാനിക്കൽ , സിവിൽ എൻജിനീയറിങ് തസ്തിക യിൽ ബന്ധപ്പെട്ട വിഷയത്തിലെ
ഡിപ്ലോമയാണ് യോഗ്യത.
മറ്റ് തസ്തികകളിൽ ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ പാസായിരിക്കണം.
അപേക്ഷിക്കേണ്ട വിധം :
വെബ്സൈറ്റിലെ അപേക്ഷാമാതൃക പൂരിപ്പിച്ചാണ് സമർപ്പിക്കേണ്ടത്.
അതിനുമുൻപ് ഐ.ടി യോഗ്യതയുള്ളവർ www.apprentice shipindia.org എന്ന വെബ്സൈറ്റിലും ഡിപ്ലോമ യോഗ്യതയുള്ളവർ portal.mhrdnats.gov.in/boat/login/ user-login.action എന്ന വെബ്സൈറ്റിലും രജിസ്റ്റർചെയ്തിരിക്കണം.
അതിനുശേഷം അപേക്ഷ പൂരിപ്പിച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ റിക്രൂട്ട്മെൻറ് സെല്ലിലേക്ക് അയക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 20.
തസ്‌തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ് I
- ഒഴിവുകളുടെ എണ്ണം : 01
- പരസ്യവിജ്ഞാപന നമ്പർ : CSIR-CSMCRI / SMC / FTT / 2020-21
- യോഗ്യത : സിവിൽ എൻജിനീയറിങ് ബി.ഇ/ ബി.ടെക്.
- പ്രവൃത്തി പരിചയം അഭിലഷണീയം .
- പ്രായപരിധി : 35 വയസ്സ്.
അപേക്ഷിക്കേണ്ട വിധം :
വെബ്സൈറ്റിലെ അപേക്ഷാഫോം പൂരിപ്പിച്ച് sarala@csmcri.res.in എന്ന
മെയിലിലേക്ക് അയക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 18.
തസ്‌തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 05
- പരസ്യവിജ്ഞാപന നമ്പർ : CSIR – CSMCRI / Skill Initiative / 2020-21
- യോഗ്യത : ഫാബ്രിക്കേഷൻ ടെക്നോളജി ഡിപ്ലോമ അല്ലെങ്കിൽ കെമിസ്ട്രി / ഇൻഡസ്ട്രിയൽ കെമിസ്ട്രി ഫെർമെൻറഷൻ ടെക്നോളജി / ഇൻഡ സ്ട്രിയൽ / അപ്ലേഡ് മൈക്രോബയോളജി / മൈക്രോബിയൽ ടെക്നോളജി / ബോട്ടണി / ബയോടെക്നോളജി / മെക്രോബയോളജി ബിരുദം.
തസ്‌തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ്
- ഒഴിവുകളുടെ എണ്ണം : 04
- പരസ്യവിജ്ഞാപന നമ്പർ : CSIR CSMCRI / Skill Initiative / 2020-21
- യോഗ്യത : കെമിക്കൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ കെമിസ്ട്രി / മൈക്രോബയോളജി / ബയോടെക്നോളജി എം.എസ്.സി
വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
വിശദവിവരങ്ങൾക്ക് www.csmcri.res.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 11.
Important Links | |
---|---|
Official Notification for Project assistant/Project Associate I | Click Here |
Official Notification for Project Associate I | Click Here |
Official Notification for Apprentice | Click Here |