BEL-ൽ എഞ്ചിനീയർ ആവാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 05

BEL-ൽ എഞ്ചിനീയർ ആവാം : പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ 17 ഒഴിവുകൾ.
ഇതിൽ 15 ഒഴിവുകളും കൊച്ചിയിലാണ്.
താത്കാലിക നിയമനമാണ്.
തസ്‌തികയുടെ പേര് : പ്രോജക്ട് എൻജിനീയർ I
- ഒഴിവുകളുടെ എണ്ണം : 14 (ജനറൽ – 6 , ഇ.ഡബ്ലൂ.എസ് – 1, ഒ.ബി.സി – 4, എസ്.സി – 2,എസ്.ടി – 1)
- കൊച്ചിയിലാണ് നിയമനം.
ആദ്യ നിയമനം രണ്ടുവർഷത്തേക്ക്.
ഒഴിവുകൾ : ഇലക്ട്രോണിക്സ് – 7 , മെക്കാനിക്കൽ – 4 , കമ്പ്യൂട്ടർ സയൻസ് – 3.
- യോഗ്യത : ഒന്നാം ക്ലാസോടെ ബി.ഇ / ബി.ടെക് ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ / കമ്യൂണിക്കേഷൻ /ഇ ലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ / ടെലികമ്യൂണിക്കേഷൻ / മെക്കാനിക്കൽ / കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്/ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
എസ്.സി , എസ്.ടി വിഭാഗക്കാർ , ഭിന്നശേഷിക്കാർ എന്നിവർക്ക് കോഴ്സ് വിജയം മാത്രം മതി.
പ്രായപരിധി : 28 വയസ്സ്.
ശമ്പളം : ഒന്നാം വർഷം – 35,000 രൂപ.
പിന്നീട് ഓരോ വർഷവും 5000 രൂപയുടെ വർധന.
അപേക്ഷാഫീസ് : 500 രൂപ , എസ്.സി , എസ്.ടി വിഭാഗക്കാർ , ഭിന്നശേഷിക്കാർ എന്നിവർക്ക് അപേക്ഷാഫീസില്ല.
തസ്‌തികയുടെ പേര് : സീനിയർ അസിസ്റ്റൻറ് എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 03 (ഒ.ബി.സി – 1 , എസ്.സി – 2).
- കൊച്ചി , കവറത്തി , പോർട്ട് ബ്ലെയർ എന്നിവിടങ്ങളിലാണ് ഒഴിവുകൾ.
- വിമുക്തഭടൻമാർക്കാണ് അപേക്ഷിക്കാനാകുക.
- യോഗ്യത : മൂന്നുവർഷത്തെ എൻജിനീയറിങ് ഡിപ്ലോമ.
- പ്രായപരിധി : 50 വയസ്സ്.
www.bel-india.in എന്ന വെബ്സൈറ്റിൽ വിശദവിവരങ്ങളും അപേക്ഷാഫോമുമുണ്ട്.
പൂരിപ്പിച്ച് അപേക്ഷാഫോമും ആവശ്യമായ രേഖകളും
Sr.Dy.General Manager (HR),
Naval Systems SBU,
Bharat Electronics Limited,
Jalahalli Post,
Bangalore – 560013,
Karnataka
എന്ന വിലാസത്തിൽ സ്പീഡ് പോസ്റ്റിൽ അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 05.
Important Links | |
---|---|
Official Notification for Project Engineer | Click Here |
Application Form | Click Here |
Official Notification for Sr.Asst.Engineer | Click Here |
Application Form | Click Here |
More Details | Click Here |