NFL : 23 അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 25

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണൽ ഫെർട്ടിലൈസേഴ്സസിൽ 23 ഒഴിവുണ്ട്.
സ്ഥിരം ഒഴിവാണ്.
തസ്തികയുടെ പേര് : മെറ്റീരിയൽസ് ഓഫീസർ / അസിസ്റ്റൻറ് മാനേജർ
- ഒഴിവുകളുടെ എണ്ണം : 14
അസിസ്റ്റൻറ് മാനേജരുടെ നാലും മെറ്റീരിയൽസ് ഓഫീസറുടെ പത്തും ഒഴിവുകളുണ്ട്.
യോഗ്യത :
എൻജിനീയറിങ് ബിരുദം / എം.ബി.എ (മെറ്റീരിയൽസ് മാനേജ്മെൻറ് അല്ലെങ്കിൽ സപ്ലെ ചെയിൻ മാനേജ്മെൻറ്) / മെറ്റീരിയൽസ് മാനേജ്മെൻറിൽ രണ്ടുവർഷത്തെ പി.ജി. ഡിപ്ലോമ.
മെറ്റീരിയൽസ് ഓഫീസറിന് ഒന്നും അസിസ്റ്റൻറ് മാനേജർക്ക് രണ്ടും വർഷത്തെ പ്രവൃത്തിപരിചയം വേണം.
തസ്തികയുടെ പേര് : അക്കൗണ്ട്സ് ഓഫീസർ / സീനിയർ മാനേജർ
- ഒഴിവുകളുടെ എണ്ണം : 09
സീനിയർ മാനേജരുടെ രണ്ടും അക്കൗണ്ട്സ് ഓഫീസറുടെ ഏഴും ഒഴിവുകളാണുള്ളത്.
യോഗ്യത :
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യയിൽനിന്ന് സി.എ/ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യയിൽനിന്ന് സി.എം.എ / ഫിനാൻസിലോ ഫിനാൻഷ്യൽ മാനേജ്മെൻറിലോ എം.ബി.എ അല്ലെങ്കിൽ പി.ജി.ഡി.എം.
ഒരുവർഷത്തെ പ്രവൃത്തിപരിചയം.
സീനിയർ മാനേജർക്ക് 18 വർഷത്തെയും അക്കൗണ്ട്സ് ഓഫീസർക്ക് ഒരുവർഷത്തെയും പ്രവൃത്തിപരിചയം വേണം.
വിശദവിവരങ്ങൾ www.nationalfertilizers.com എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ തപാലിൽ അയക്കണം.
അപേക്ഷിക്കേണ്ട വിലാസം :
Chief Manager (HR),
National Fertilizers Limited,
A-11, Sector-24,
Noida,
District Gautam Budh Nagar,
Uttar Pradesh – 201301
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 25.
Important Links | |
---|---|
Official Notification | Click Here |
Application form | Click Here |
More Details | Click Here |