കൊൽക്കത്തയിലെ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ജൂനിയർ റിസർച്ച് ഫെലോ ,സീനിയർ റിസർച്ച് ഫെലോ തസ്തികകളിലായി 20 അവസരം.
കൊൽക്കത്തയിലെ ഹെഡ് ഓഫീസിലും റീജണൽ സെൻററിലുമാണ് ഒഴിവ്.
മൂന്ന് വർഷത്തെ താത്കാലിക നിയമനമായിരിക്കും.
തസ്‌തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ
- യോഗ്യത : സുവോളജി ബിരുദാനന്തരബിരുദം / സുവോളജി പ്രധാന വിഷയമായി പഠിച്ച ബിരുദത്തിനുശേഷം ലൈഫ് സയൻസ് ബിരുദാനന്തരബിരുദം.
- പ്രവൃത്തിപരിചയം അഭിലഷണീയം.
- പ്രായപരിധി : 28 വയസ്സ്.
തസ്തികയുടെ പേര് : സീനിയർ റിസർച്ച് ഫെലോ
- യോഗ്യത : സുവോളജി ബിരുദാനന്തര ബിരുദം/ സുവോളജി പ്രധാനവിഷയമായി നേടിയ ബിരുദത്തിനുശേഷം ലൈഫ് സയൻസ് ബിരുദാനന്തരബിരുദം.
- പ്രവൃത്തിപരിചയം അഭിലഷണീയം.
- പ്രായപരിധി : 32 വയസ്സ്.
വിശദവിവരങ്ങൾക്ക് www.zsi.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷാഫീസുണ്ട്.
വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് അനുബന്ധരേഖകളുമായി
The Director ,
Zoological Survey of India ,
M – Block ,
New Alipore ,
Kolkata.
എന്ന വിലാസത്തിൽ അയയ്ക്കുക.
സ്പീഡ് പോസ്റ്റ് /രജിസ്ട്രേഡ് പോസ്റ്റ് മുഖേനയാണ് അയയ്ക്കേണ്ടത്.
അപേക്ഷാകവറിന് പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 30
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |