വനിതാ ശിശു വികസന വകുപ്പിൽ 24 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 26

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ചൈൽഡ് വെൽഫെയർ കമ്മിറ്റി, ജുവനൈൽ ജസ്റ്റിസ് ബോർഡ് എന്നിവയിലായി 24 ഒഴിവ്.

നേരത്തേ വിജ്ഞാപനം ചെയ്ത ഒഴിവുകളിൽ അപേക്ഷ ലഭിക്കാത്തതിനെത്തുടർന്ന് വീണ്ടും അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

ആലപ്പുഴ, കാസർകോട്, വയനാട്, മലപ്പുറം എന്നീ ജില്ലകളിലെ ഓരോ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലും ഒരു ചെയർപേഴ്സൺ, നാല് അംഗങ്ങൾ എന്നിവരുടെ ഒഴിവുണ്ട്.

ഓരോ കമ്മിറ്റിയിലും അഞ്ചു പേരിൽ ഒരാൾ വനിതയും ഒരാൾ കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിദഗ്ധനുമായിരിക്കണം.

വയനാട്, കാസർകോട് ജില്ലകളിലെ ജുവനൈൽ ജസ്റ്റിസ് ബോർഡിൽ രണ്ടുവീതം സോഷ്യൽ വർക്കറുടെ ഒഴിവാണുള്ളത്.

രണ്ട് അംഗങ്ങളിൽ ഒന്ന് വനിതയായിരിക്കണം.

യോഗ്യത : സോഷ്യോളജി/സൈക്യാട്രി/സോഷ്യൽ വർക്ക്/ചൈൽഡ് സൈക്കോളജി/ വിദ്യാഭ്യാസം എന്നിവയിൽ ബിരുദാനന്തരബിരുദം അല്ലെങ്കിൽ ആരോഗ്യം/ശിശുവികസനം/ കറക്ഷണൽ സർവീസ് നിയമം എന്നിവയിൽ ബിരുദം,ശിശുക്ഷേമപ്രവർത്തനങ്ങളിൽ ഏഴുവർഷത്തെ പ്രവർത്തനപരിചയം.

പ്രായപരിധി : 35-70 വയസ്സ്.

വിശദവിവരങ്ങളും അപേക്ഷാഫോമും www.wcdkerala.gov.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 26.

Important Links
More Details Click Here
Exit mobile version