Government JobsJob NotificationsKerala Govt JobsLatest UpdatesNursing/Medical Jobs
വെറ്ററിനറി ഡോക്ടർ ഒഴിവ്
അഭിമുഖ തീയതി : സെപ്റ്റംബർ 18

വെറ്ററിനറി ഡോക്ടർ ഒഴിവ് : സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൻറ അടിയന്തര രാത്രികാല വെറ്ററിനറി സേവനം എന്ന പദ്ധതിയിലേക്ക് വെറ്ററിനറി ഡോക്ടർമാരെ ആവശ്യമുണ്ട്.
ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് അമ്പലപ്പുഴ , ചെങ്ങന്നൂർ , ആര്യാട് എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലാണ് നിയമനം.
179 ദിവസത്തേക്കാണ് നിയമനം.
തസ്തികയുടെ പേര് : വെറ്ററിനറി ഡോക്ടർ
- യോഗ്യത : വെറ്ററിനറി ബിരുദം.
- സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം.
- ക്ലിനിക്കൽ ഒബ്സ്ടിക്സ് ആൻഡ് ഗൈനക്കോളജി , ക്ലിനിക്കൽ മെഡിസിൻ , സർജറി തുടങ്ങിയവയിലെ ബിരുദാനന്തര ബിരുദം അഭിലഷണീയ യോഗ്യതകളാണ്.
- വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തിൽ വിരമിച്ചവരെയും പരിഗണിക്കും.
- ശമ്പളം : 43,155 രൂപ
വൈകീട്ട് ആറ് മുതൽ അടുത്ത ദിവസം രാവിലെ എട്ട് വരെയാണ് ജോലി.
ഫോൺ : 04772252431.
അഭിമുഖം സെപ്റ്റംബർ 18 – ന് രാവിലെ 11 – ന്
ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.
അഭിമുഖ തീയതി : സെപ്റ്റംബർ 18.