വനിതയിൽ അവസരം | വിവിധ ജോലി ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2023 സെപ്റ്റംബർ 16

Vanitha Magazine Job Notification 2023 : പത്രപ്രവർത്തകരാകാം.., ഫോട്ടോഗ്രഫറാകാം വരൂ, വനിതയിലേക്ക്


വനിതയിൽ അവസരം : ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള വനിത പ്രസിദ്ധീകരണമായ ‘വനിത’യിൽ ചുവടെ പറയുന്ന തസ്തികകളിലേക്ക്
അപേക്ഷ ക്ഷണിക്കുന്നു.

യോഗ്യതയും താല്പര്യവും ഉള്ള ഉദ്യോഗാർഥികൾ ജോലി ഒഴിവുകൾ പൂർണ്ണമായും വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : കണ്ടന്റ് എഡിറ്റർ

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തരബിരുദം, പത്രപ്രവർത്തനത്തിൽ ഡിപ്ലോമ ഡിഗ്രി, പത്രപ്രവർത്തന പരിചയ ഇവ അഭികാമ്യം.
വിശദമായ സിവിയും യോഗ്യതാരേഖകളും രണ്ടു ഫൂൾസ്കാപ് പേജിൽ കവിയാത്ത കുറിപ്പും സഹിതം അപേക്ഷിക്കുക.

വിഷയം : “സൂപ്പർ താരത്തിനൊത്ത് ചന്ദ്രയാനിൽ ഒരു യാത്ര”

കവറിനു പുറത്ത് / സബ്ജക്ട് ലൈനിൽ JT 2023 എന്നു രേഖപ്പെടുത്തണം

തസ്തികയുടെ പേര് : ഫോട്ടോഗ്രഫർ

യോഗ്യത: ബിരുദം. ഫാഷൻ പ്രോട്രേറ്റ് ഫുഡ് ഫൊട്ടോഗ്രഫിയിൽ പ്രാഗൽഭ്യം. യോഗ്യതാരേഖകളും ചുവടെ പറയുന്ന വിഷയത്തിൽ എടുത്ത ചിത്രവും സഹിതം അപേക്ഷിക്കുക.

വിഷയം: ഭാര്യ നൽകിയ പിറന്നാൾ സമ്മാനവുമായി ഭാര്യയോടൊത്ത് സെൽഫി എടുക്കുന്ന ഭർത്താവ്.

കവറിനു പുറത്ത് സബ്ജക്ട് ലൈനിൽ PT 2023 എന്നു രേഖപ്പെടുത്തണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷകൾ പത്ത് ദിവസത്തിനകം (2023 സെപ്റ്റംബർ 16) ചുവടെ പറയുന്ന വിലാസത്തിൽ അയയ്ക്കുക.

HUMAN RESOURCES DIVISION,
MM Publications Ltd.,
P.B. No. 226,
Kottayam-686 001.

അല്ലെങ്കിൽ,

hr@nmp.in എന്ന ഇ-മെയിൽ വിലാസത്തിലും അപേക്ഷ അയയ്ക്കാം.

Vanitha Magazine Job Notification 2023
Exit mobile version