തൃശ്ശൂർ ജില്ലാപഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു.
യോഗ്യത: സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ/ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കമേഴ്സ്യൽ പ്രാക്ടീസ്/ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ പാസായിരിക്കണം.
പ്രായപരിധി : 2022 ജനുവരി 21-ന് 18- 30 വയസ്സ്.
പട്ടികജാതി, പട്ടികവിഭാഗക്കാർക്ക് മൂന്നുവർഷത്തെ ഇളവ് അനുവദിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ യോഗ്യത തെളിയിക്കുന്നരേഖകൾ സഹിതം
സെക്രട്ടറി,
ജില്ലാപഞ്ചായത്ത്, അയ്യന്തോൾ,
തൃശ്ശൂർ- 680003
എന്ന വിലാസത്തിൽ ലഭിക്കണം.
ഫോൺ : 2360455, 2360251.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 07.