കേന്ദ്ര അർധസർക്കാർ സ്ഥാപനത്തിൽ ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര അർധസർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികകളിൽ ഒഴിവുകളുണ്ട്.

ജനറൽ വിഭാഗത്തിലെ സ്ഥിരം ഒഴിവുകളാണ്.

യോഗ്യത : 60 ശതമാനം മാർക്കോടെ ബിരുദം, 60 ശതമാനം മാർക്കോടെ മൂന്ന് വർഷത്തെ കൊമേഴ്സ്യൽ പ്രാക്ടീസ്/കമ്പ്യൂട്ടർ എൻജിനീയറിങ്/ഇൻഫർമേഷൻ ടെക്നോളജി/മെക്കാനിക്കൽ എൻജിനീയറിങ് എന്നിവയിലുള്ള ഡിപ്ലോമ.

നാല്-ഏഴ് വർഷത്തെ പ്രവൃത്തി പരിചയം.

പ്രായപരിധി : 2020 ഡിസംബർ ഏഴിന് 18-35 വയസ്സ്.

ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും.

ഡിസംബർ എട്ടിന് മുൻപ് അതത് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.

Exit mobile version