ഇൻഫർമേഷൻ അസിസ്റ്റന്റ് ഒഴിവ് : വിവര പൊതുജനസമ്പർക്ക വകുപ്പിന്റെ സംയോജിത വികസന വാർത്താ ശൃംഖല (പ്രിസം) പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ ഇൻഫർമേഷൻ അസിസ്റ്റന്റിന്റെ തസ്തിക എംപാനൽ ചെയ്യുന്നു.
നിലവിൽ രണ്ട് ഒഴിവാണുള്ളത്.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേണലിസം/ പബ്ലിക് റിലേഷൻസ് മാസ് കമ്യൂണിക്കേഷൻ ഡിപ്ലോമയും അല്ലെങ്കിൽ
ജേണലിസം/പബ്ലിക് റിലേഷൻസ്/മാസ് കമ്യൂണിക്കേഷനിൽ അംഗീകൃത ബിരുദം, മാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ/ അർധസർക്കാർ സ്ഥാപനങ്ങളുടെ പബ്ലിക് റിലേഷൻസ് വാർത്താ വിഭാഗങ്ങളിലോ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
സമൂഹ മാധ്യമങ്ങളിൽ കണ്ടന്റ് ജനറേഷനിൽ പ്രവൃത്തിപരിചയം ഉണ്ടാകണം.
ഡിസൈനിങ്ങിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന.
പ്രായപരിധി : 35 വയസ്സ്.
ശമ്പളം: 16,940 രൂപ.
ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയൽ രേഖ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം പത്തനംതിട്ട കളക്ടറേറ്റിലെ ജില്ലാ
ഇൻഫർമേഷൻ ഓഫീസിൽ അപേക്ഷ നൽകണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 28.