തപാല്‍ വകുപ്പില്‍ ഇന്‍ഷുറന്‍സ് ഏജന്റ്, ഫീല്‍ഡ് ഓഫീസര്‍ ഒഴിവുകള്‍
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 02

തപാല്‍ വകുപ്പില്‍ ഒഴിവുകള്‍ : കോഴിക്കോട് പോസ്റ്റൽ ഡിവിഷന് കീഴിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ തപാൽ ഇൻഷുറൻസ് വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിന് യുവതീ-യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
18നും 50-നുമിടയിൽ പ്രായമുളള തൊഴിൽ രഹിതർ, സ്വയം തൊഴിൽചെയ്യുന്നവർ എന്നിവരിൽ നിന്നാണ് ഡയറക്ട് ഏജന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്.
ഇതിന് പുറമേ 65 വയസ്സിൽ താഴെ പ്രായമുളള കേന്ദ്ര/സംസ്ഥാന സർവീസിൽ നിന്നും വിരമിച്ചവരെ ഫീൽഡ് ഓഫീസർ ആയും നിയമിക്കുന്നുണ്ട്.
യോഗ്യത : പത്താം ക്ലാസ്സ് പാസായിരിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷകർ മൊബൈൽ നമ്പർ ഉൾപ്പെടുത്തിയ ബയോഡാറ്റ,വയസ്സ്, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം postdirect.clt@gmail.com എന്ന ഇ മെയിലിലേക്ക് അയക്കണം.
ഇന്റർവ്യൂ തീയതി അപേക്ഷകരെ നേരിട്ടു അറിയിക്കും.
തെരഞ്ഞെടുക്കപ്പെടുന്നവർ എൻ.എസ്.സി./കെ.വി.പി ആയി 5,000 രൂപയുടെ സെക്യൂരിറ്റി ഡെപോസിറ്റ് കെട്ടി വെക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 02
കൂടുതൽ വിവരങ്ങൾക്ക് : 0495- 2386166, 7907420624 എന്നീ നമ്പറുകളിൽ ബന്ധപെടുക.