Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsAlappuzhaDistrict Wise JobsErnakulamIdukkiJob NotificationsJobs @ KeralaKannurKasaragodKollamKottayamKozhikodeLatest UpdatesMalappuramPalakkadPathanamthittaPrivate JobsThiruvananthapuramThrissurWayanad

കല്യാൺ സിൽക്സിൽ ഒഴിവുകൾ | ഇന്റർവ്യൂ വഴി നിയമനം

ഇന്റർവ്യൂ : 2021 ഫെബ്രുവരി 16 (ചൊവ്വ),17 (ബുധൻ) എന്നീ തീയതികളിൽ | അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത : പത്താം ക്ലാസ് ജയം

ലോകത്തിലെ ഏറ്റവും വലിയ സിൽക്‌സ് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്സിന്റെ കേരളത്തിലുടനീളമുള്ള ഷോറൂമുകളിലേക്ക്

  • ഷോറൂം മാനേജർ
  • അസിസ്റ്റന്റ് ഷോറൂം മാനേജർ
  • സെയിൽസ് മെൻ ,
  • സെയിൽസ് ഗേൾസ്,
  • സെയിൽസ് ട്രെയിനി(സ്ത്രീ/പുരുഷൻ) തുടങ്ങി തസ്‌തികകളിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


  • തസ്തികയുടെ പേര് : ഷോറൂം മാനേജർ

ഒഴിവുകളുടെ എണ്ണം : 20

ഏതെങ്കിലും പ്രമുഖ റീട്ടെയിൽ ചെയിനിൽ അല്ലെങ്കിൽ ഷോപ്പിങ് മാളിൽ സമാന പദവിയിൽ 3 വർഷത്തെ പ്രവർത്തിപരിചയമുള്ള മാനേജ്‌മെന്റ് ബിരുദധാരികൾക്ക് അപേക്ഷിക്കാം.

ഷോറൂമിന്റ ദൈനംദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, സെയിൽസ് ടീമിന് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക,ഉപഭോക്താക്കളുമായ് ആശയവിനിമയം നടത്തുക എന്നിവയാണ് പ്രധാന ചുമതലകൾ.

പ്രായം : 40 വയസ്സിന് താഴെ.

(ഷോറൂം മാനേജർ തസ്തികയിലേക്കുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷകൾ അയച്ചാൽ മതിയാകും. ഇന്റർവ്യൂ തീയതി നേരിട്ട് അറിയിക്കുന്നതായിരിക്കും.)


  • തസ്തികയുടെ പേര് : അസിസ്റ്റന്റ് ഷോറൂം മാനേജർ

ഒഴിവുകളുടെ എണ്ണം : 20

ഷോറൂമിന്റെ ദൈനംദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, സെയിൽസ് ടീമിന് മാർഗനിർദ്ദേശങ്ങൾ നൽകുക, ഉപഭോക്താക്കളുമായ് ആശയവിനിമയം നടത്തുക എന്നിവയാണ് പ്രധാന ചുമതലകൾ. മാനേജ്മെന്റ് ബിരുദധാരികൾക്ക് അപേക്ഷിക്കാം.

പ്രവർത്തിപരിചയം നിർബന്ധമല്ല.

പ്രായം: 35 വയസ്സിന് താഴെ.

(അസിസ്റ്റന്റ് ഷോറൂം മാനേജർ തസ്തികയിലേയ്ക്കുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷകൾ അയച്ചാൽ മതിയാകും. ഇന്റർവ്യൂ തീയതി നേരിട്ട് അറിയിക്കുന്നതായിരിക്കും.)


  • തസ്തികയുടെ പേര് : സെയിൽസ് ഗേൾസ്

ഒഴിവുകളുടെ എണ്ണം : 50

ഉപഭോക്താക്കളുമായ് ഇടപഴകുവാനും അവരുടെ അഭിരുചിക്ക് അനുസരിച്ച് വസ്ത്രങ്ങൾ തിരഞ്ഞെടുത്ത് കൊടുക്കുവാനും പ്രാപ്തരായിരിക്കണം.

സമാന പദവിയിൽ 1 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.

2-3 വർഷത്ത പ്രവർത്തിപരിചയം ഉള്ളവരെ സീനിയർ തസ്തികയിലേയ്ക്ക് പരിഗണിക്കും.

പ്രായം: 35 വയസ്സിന് താഴെ.


  • തസ്തികയുടെ പേര് : സെയിൽസ് മെൻ

ഒഴിവുകളുടെ എണ്ണം : 50

ഉപഭോക്താക്കളുമായ് ഇടപഴകുവാനും അവരുടെ അഭിരുചിക്ക് അനുസരിച്ച് വസ്ത്രങ്ങൾ തിരഞ്ഞെടുത്ത് കൊടുക്കുവാനും പ്രാപ്തരായിരിക്കണം.

സമാന പദവിയിൽ 1 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.

2-3 വർഷത്ത പ്രവർത്തിപരിചയം ഉള്ളവരെ സീനിയർ തസ്തികയിലേയ്ക്ക് പരിഗണിക്കും.

പ്രായം: 35 വയസ്സിന് താഴെ.


  • തസ്തികയുടെ പേര് : സെയിൽസ് ട്രെയിനി-സ് (Male/Female)

ഒഴിവുകളുടെ എണ്ണം : 50

ആകർഷകമായ വ്യക്തിത്വം, ഹൃദ്യമായ പെരുമാറ്റം, സെയിൽസ് രംഗത്ത് താൽപര്യം എന്നിവയുള്ള യുവതീയുവാക്കൾക്ക് അപേക്ഷിക്കാം.

മുൻപരിചയം ആവശ്യമില്ല.

പ്രായം: 25 വയസ്സിന് താഴെ.


തിരഞ്ഞെടുപ്പ് : ഇന്റർവ്യൂ വഴിയാണ്‌ നിയമനം.

ഇന്റർവ്യൂ : 2021 ഫെബ്രുവരി 16 (ചൊവ്വ),17 (ബുധൻ) എന്നീ തീയതികളിൽ

സമയം : 10 മണി – 5 മണി

ഇന്റർവ്യൂ സ്ഥലങ്ങൾ


തൃശ്ശൂർ : കല്യാൺ സിൽക്‌സ്, പാലസ് റോഡ്, തൃശ്ശൂർ.

Tel : 0487 – 2337256 (4 lines)

കുന്നംകുളം : കല്യാൺ സിൽക്‌സ്, ഗുരുവായൂർ റോഡ്.

Tel : 04885-227001/226001

ചാലക്കുടി : കല്യാൺ സിൽക്‌സ്, ട്രങ്ക് മെയിൻ റോഡ്, താലൂക്ക് ഓഫീസിന് എതിർവശം.

Tel : 0480-2705600


Remuneration : മികച്ച ശമ്പളത്തിന് പുറമെ ആകർഷകമായ സെയിൽസ് ഇൻസെന്റീവ്സ്, ESI, PF തുടങ്ങിയ ആനുകൂല്യങ്ങളും പ്രതീക്ഷിക്കാം.

ജീവനക്കാർക്ക് ഓരോ മാസവും 6 ഒഴിവ് ദിവസങ്ങൾ ലഭ്യമായിരിക്കും.

പ്രദേശവാസികൾക്ക് മുൻഗണന.

ഹോസ്റ്റൽ സൗകര്യവും ഭക്ഷണവും സൗജന്യമായിരിക്കും.

ഉദ്യോഗാർത്ഥികളുടെ അടിസ്ഥാന യോഗ്യത : SSLC (പത്താം ക്ലാസ്).

ശുപാർശകൾ സ്വീകരിക്കുന്നതല്ല.

താൽപര്യമുള്ളവർ പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ, ആധാർ കാർഡ്, സർട്ടിഫിക്കറ്റുകളുടെ ഒറിജിനലുമായി 2021 ഫെബ്രുവരി 16,17 തീയതികളിൽ തൃശ്ശൂർ പാലസ് റോഡിലോ,കുന്നംകുളം-ഗുരുവായൂർ റോഡിലോ,ചാലക്കുടി ട്രങ്ക് മെയിൻ റോഡിലോ ഉള്ള കല്യാൺ സിൽക്സ് ഷോറൂമിൽ എത്തേണ്ടതാണ്.

നേരിട്ട് ഹാജരാകാൻ കഴിയാത്തവർ പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ എന്നിവ അടങ്ങുന്ന അപേക്ഷകൾ 7 ദിവസത്തിനകം

എച്ച്. ആർ. മാനേജർ,
കല്യാൺ സിൽക്സ്, കുരിയച്ചിറ,
തൃശ്ശൂർ.

ഫോൺ: 0487-2434000 എന്ന വിലാസത്തിൽ അയയ്ക്കുക.

അപേക്ഷകൾ : careers@kalyansilks.com എന്ന ഇ-മെയിലായും അയയ്ക്കാവുന്നതാണ്.

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!