നാഷണൽ ഡിഫൻസ് അക്കാദമി : വനിതകൾക്ക് അപേക്ഷിക്കാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 08
നാഷണൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കും ആദ്യമായി വനിതകൾക്ക് അപേക്ഷിക്കാൻ അവസരം.
ആകെ 400 ഒഴിവാണുള്ളത്.
പരസ്യവിജ്ഞാപനനമ്പർ : 10/2021-NDA-II.
സുപ്രീംകോടതിയുടെ 09.06.2021 തീയതിയിലെ വിജ്ഞാപനത്തിലെ നിർദേശപ്രകാരം വനിതകൾക്കും അപേക്ഷിക്കാനുള്ള അവസരമാണ് നിലവിൽ നൽകിയിരിക്കുന്നത്.
വനിതകൾക്കായുള്ള ഒഴിവുകളുടെ എണ്ണവും ശാരീരിക യോഗ്യതകളും ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടില്ല.
വൈകാതെ പ്രതിരോധ മന്ത്രാലയത്തിൽനിന്ന് ഇതുസംബന്ധിച്ച അറിയിപ്പുണ്ടാകും.
നവംബർ 14-നാണ് പരീക്ഷ.
വനിതകൾക്ക് അപേക്ഷാഫീസില്ല.
കേരളത്തിൽ കൊച്ചിയും തിരുവനന്തപുരവുമാണ് പരീക്ഷാകേന്ദ്രം.
ഒഴിവുകൾ :
- നാഷണൽ ഡിഫൻസ് അക്കാദമി -370 (ആർമി -208 , നേവി -42 , എയർ ഫോഴ്സസ് -120) ,
- നേവൽ അക്കാദമി -30
യോഗ്യത :
ആർമി വിങ് നാഷണൽ ഡിഫൻസ് അക്കാദമി :
- 10+2 പാറ്റേണിലുള്ള പ്ലസ് ടു പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യം.
എയർ ഫോഴ്സസ് , നേവൽ വിങ് നാഷണൽ ഡിഫൻസ് അക്കാദമി , നേവൽ അക്കാദമി :
- ഫിസിക്സ് , കെമിസ്ട്രി , മാത്തമാറ്റിക്സ് വിഷയമായി പഠിച്ച പ്ലസ് ടു. അല്ലെങ്കിൽ തത്തുല്യം.
- ഇപ്പോൾ പ്ലസ് ടു പഠിക്കുന്നവർക്കും അപേക്ഷിക്കാം.
- എന്നാൽ അഭിമുഖ സമയത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
പ്ലസ് വൺ പരീക്ഷയെഴുതുന്നവർക്ക് അപേക്ഷിക്കാനാകില്ല.
പ്രായം : 2003 ജനുവരി 2 -നും 2006 ജനുവരി 1 -നും ഇടയിൽ ജനിച്ചവർ.
പരിശീലന കാലയളവ് കഴിയുംവരെ വിവാഹിതരാകാൻ പാടില്ല.
തിരഞ്ഞെടുപ്പ് :
എഴുത്തുപരീക്ഷയുടെയും സർവീസ് സെലക്ഷൻ ബോർഡ് ടെസ്റ്റ് / അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
പരീക്ഷ രണ്ട് ഘട്ടമായാണ്.
ആദ്യത്തെ ഘട്ടത്തിൽ മാത്തമാറ്റിക്സിന് 300 മാർക്കിനുള്ള ചോദ്യങ്ങളുണ്ടാകും.
രണ്ടാമത്തെ ഘട്ടത്തിൽ 600 മാർക്കിന്റെ ജനറൽ എബിലിറ്റി ടെസ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരിക്കും ഉണ്ടാകുക.
ഓരോ പരീക്ഷയും രണ്ടര മണിക്കൂർ വീതമാണ് , ഒബ്ജക്ടീവ് ടെപ്പായിരിക്കും ചോദ്യങ്ങൾ.
ഹിന്ദി / ഇംഗ്ലീഷ് ഭാഷകളിലായിരിക്കും ചോദ്യങ്ങൾ.
പരീക്ഷയുടെ വിശദമായ സിലബസ് www.upsc.gov.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.upsc.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 08.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |