NDA : കേന്ദ്ര സേനയിൽ 400 ഒഴിവുകൾ | പ്ലസ്ടുക്കാർക്ക് അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 19

നാഷണൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി പരീക്ഷ (1) 2021- ന് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു.

400 ഒഴിവുകളാണുള്ളത്.

പ്ലസ്ടുക്കാർക്ക് അപേക്ഷിക്കാം.

അവിവാഹിതരായ പുരുഷൻമാർക്കുമാത്രമേ അപേക്ഷിക്കാനാകൂ.

2021 ഏപ്രിൽ 18 – നാണ് പരീക്ഷ.

കേരളത്തിൽ രണ്ട് പരീക്ഷാകേന്ദ്രങ്ങളുണ്ട്.

ഒഴിവുകൾ : 

നാഷണൽ ഡിഫൻസ് അക്കാദമിയിൽ 370 ഒഴിവുകളും ഇന്ത്യൻ നാവിക അക്കാദമിയിൽ 30 ഒഴിവുകളുമാണുള്ളത്.

ദേശീയ അക്കാദമിയിലെ ഒഴിവുകളിൽ 208 എണ്ണം കരസേനയിലും 12 എണ്ണം നാവികസേനയിലും 120 എണ്ണം വ്യോമസനയിലുമാണ്. വ്യോമസേനയിലെ ഒഴിവുകളിൽ 28 എണ്ണം ഗ്രൗണ്ട് ഡ്യൂട്ടിസിലാണ്.

യോഗ്യത : 

നാഷണൽ ഡിഫൻസ് അക്കാദമിയിലെ കരസേനയിലേക്കുള്ള അപേക്ഷകർ പ്ലസ്ടു പാസായിരിക്കണം.

ഡിഫൻസ് അക്കാദമിയിലെ വ്യോമസേനയിലേക്കും നാവികസേനയിലേക്കും ഇന്ത്യൻ നേവൽ അക്കാദമിയിലേക്കുമുള്ള അപേക്ഷകർ ഫിസിക്സ് , കെമിസ്ട്രി , മാത്തമാറ്റിക്സ് എന്നിവ വിഷയങ്ങളായുള്ള പ്ലസ്ടു പാസായവരാകണം.

പ്ലസ്ടു ക്ലാസിൽ പഠിക്കുന്നവർക്കും നിബന്ധനകളോടെ പരീക്ഷയെഴുതാം.

അപേക്ഷകർക്ക് നിശ്ചിത ശാരീരികയോഗ്യതകളുണ്ടായിരിക്കണം.

ആവശ്യമായ ഉയരം , ഭാരം , എന്നിവയുടെ വിശദവിവരങ്ങൾക്ക് www.upsc.gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

പ്രായപരിധി : 2002 ജൂലായ് , രണ്ടിനും 2006 ജൂലായ് ഒന്നിനുമിടയിൽ ജനിച്ചവരായിരിക്കണം.

പരീക്ഷ :

കേരളത്തിൽ കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളാണ്.

ആദ്യഘട്ടം എഴുത്തുപരീക്ഷയാണ്.

ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാണുണ്ടാകുക.

ചോദ്യങ്ങൾ ഇംഗ്ലീഷിലോ ഹിന്ദിയിലോ തിരഞ്ഞെടുക്കാം.

രണ്ടരമണിക്കൂർ വീതമുള്ള രണ്ടുഭാഗങ്ങളായാണ് പരീക്ഷ.

ആകെ 200 മാർക്ക്.

ആദ്യ ഭാഗം മാത്തമാറ്റിക്സ് ആണ്.

ഇതിന് പരമാവധി 300 മാർക്ക്.

രണ്ടാം ഭാഗമായ ജനറൽ എബിലിറ്റി ടെസ്റ്റിൽ 600 മാർക്കിൻറ ചോദ്യങ്ങളാണുണ്ടാകുക.

തെറ്റായ ഉത്തരത്തിന് മൂന്നിലൊന്ന് മാർക്ക് നഷ്ടപ്പെടും.

എഴുത്തുപരീക്ഷയിൽ വിജയിക്കുന്നവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കും.

അതിലുൾപ്പെട്ടവർ സർവീസസ് സെലക്ഷൻ ബോർഡിനുമുന്നിൽ ഹാജരാകണം.

ഇതിന് ആകെ 900 മാർക്കാണ് .

കോഴ്സ് :

കോഴ്സുകൾ 2022 ജനുവരി 1 രണ്ടിനാണ് ആരംഭിക്കുക.

നാഷണൽ ഡിഫൻസ് അക്കാദമിയിൽ മൂന്നും ദേശീയ നാവിക അക്കാദമിയിൽ നാലും വർഷമാണ് പരിശീലനക്കാലയളവ്.

ഈ കാലയളവിൽ 56,100 രൂപ സ്റ്റൈപ്പൻഡായി ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ വിശദവിവരങ്ങൾ www.upsconline.nic.in എന്ന വെബ്സൈറ്റിലുണ്ട്.

ഈ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷയയക്കാം.

പരീക്ഷാഫീസ് : 100 രൂപ.

എസ്.സി , എസ്.ടി വിഭാഗക്കാർ ഫീസടയ്ക്കേണ്ടതില്ല.

അപേക്ഷ അയക്കുമ്പോൾ സ്കാൻ ചെയ്ത ഫോട്ടോ , ഒപ്പ് , ഫോട്ടോ ഐ.ഡി കാർഡിന്റെ പി.ഡി.എഫ് ഫയൽ എന്നിവ അപ്ലോഡ് ചെയ്യേണ്ടിവരും .സ്കാൻ ചെയ്ത ഫോട്ടോയും ഒപ്പും ജെ.പി.ജി ഫോർമാറ്റിലും 20-300 കെ.ബി. സൈസിലുമുള്ളതായിരിക്കണം.

പി.ഡി.എഫ് ഫയലിന്റെ സൈസ് 20 കെ.ബി.ക്കും 300 കെ.ബി.ക്കും ഇടയിലായിരിക്കണം.

ജനുവരി 27 മുതൽ ഫെബ്രുവരി രണ്ടുവരെ അപേക്ഷ പിൻവലിക്കാനുള്ള സൗകര്യമുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 19.

Important Links
Official Notification Click Here
More Details Click Here
Exit mobile version