കേന്ദ്ര സേനയിൽ 400 ഒഴിവുകൾ | UPSC വിജ്ഞാപനം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 29
യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നാഷണൽ ഡിഫെൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കും അപേക്ഷ ക്ഷണിച്ചു.
400 ഒഴിവാണുള്ളത്.
പരസ്യവിജ്ഞാപന നമ്പർ : 10/2021-NDA-IL.
അവിവാഹിതരായ പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ അവസരം.
ഒഴിവുകൾ :
- നാഷണൽ ഡിഫെൻസ് അക്കാദമി -370 (ആർമി -208 , നേവി -42 , എയർഫോഴ്സ് -120) ,
- നേവൽ അക്കാദമി -30
യോഗ്യത :
- ആർമി വിങ് നാഷണൽ ഡിഫെൻസ് അക്കാദമി : 10 + 2 പാറ്റേണിലുള്ള പ്ലസ്ടു പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യം.
- എയർഫോഴ്സ് , നേവൽ വിങ് നാഷണൽ ഡിഫെൻസ് അക്കാദമി , നേവൽ അക്കാദമി : ഫിസിക്സ് , കെമിസ്ട്രി , മാത്തമാറ്റിക്സ് വിഷയമായി പഠിച്ച പ്ലസ്ടു. അല്ലെങ്കിൽ തത്തുല്യം.
ഇപ്പോൾ പ്ലസ്ടു പഠിക്കുന്നവർക്കും അപേക്ഷിക്കാം.
എന്നാൽ അഭിമുഖസമയത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
പ്ലസ് വൺ പരീക്ഷയെഴുതുന്നവർക്ക് അപേക്ഷിക്കാനാകില്ല.
പ്രായം :
02 ജനുവരി 2003 – നും 01 ജനുവരി 2006 – നും ഇടയിൽ ജനിച്ചവർ.
പരിശീലനകാലയളവ് കഴിയുംവരെ വിവാഹിതരാകാൻപാടില്ല.
അപേക്ഷാഫീസ് : 100 രൂപ.
എസ്.സി / എസ്.ടി. വിഭാഗത്തിന് ഫീസില്ല.
വിസ / മാസ്റ്റർകാർഡ്/ റുപെ/ ക്രഡിറ്റ് കാർഡ് / ഡെബിറ്റ് കാർഡ്/ എസ്.ബി.ഐ കാഷ് വഴി ഫീസടയ്ക്കാം.
തിരഞ്ഞെടുപ്പ് :
എഴുത്തുപരീക്ഷയുടെയും സർവീസ് സെലക്ഷൻ ബോർഡ് ടെസ്റ്റ് /അഭിമുഖത്തിൻെറയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
പരീക്ഷ രണ്ട് ഘട്ടമായാണ്.
ആദ്യത്തെ ഘട്ടത്തിൽ മാത്തമാറ്റിക്സിന് 300 മാർക്കിനുള്ള ചോദ്യങ്ങളുണ്ടാകും.
രണ്ടാമത്തെ ഘട്ടത്തിൽ 600 മാർക്കിന്റെ ജനറൽ എബിലിറ്റി ടെസ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരിക്കും ഉണ്ടാകുക.
ഓരോ പരീക്ഷയും രണ്ടരമണിക്കൂർ വീതമാണ്.
ഒബ്ജെക്ടീവ് ടൈപ്പായിരിക്കും ചോദ്യങ്ങൾ.
ഹിന്ദി / ഇംഗ്ലീഷ് മാധ്യമങ്ങളിലായിരിക്കും ചോദ്യങ്ങൾ.
പരീക്ഷയുടെ വിശദമായ സിലബസ് www.upsc.gov.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.
കേരളത്തിൽ കൊച്ചിയും തിരുവനന്തപുരവുമാണ് പരീക്ഷാകേന്ദ്രം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.upsc.gov.in എന്ന വെബ്സൈറ്റ് കാണുക.
ശാരീരികയോഗ്യത സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 29.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |