ഇക്കണോമിക് / സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് എക്സാമിനേഷന് അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി : ഏപ്രിൽ 26
ഇന്ത്യൻ ഇക്കണോമിക് സർവീസ്/ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് എക്സാമിനേഷൻ 2022-ന് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ഈ പരീക്ഷയിലൂടെയാണ് ജൂനിയർ ടൈം സ്കെയിലെ നിയമനങ്ങൾ നടത്തുക.
ജൂനിയർ ടൈം സ്കെയിലിൽ ഇക്കണോമിക് സർവീസിൽ 24 ഒഴിവും സ്റ്റാറ്റിസ്റ്റിക്കൽ സർവീസിൽ 29 ഒഴിവുമുണ്ട്.
ഓൺലൈനായി അപേക്ഷിക്കണം.
യോഗ്യത :
ഇന്ത്യൻ ഇക്കണോമിക് സർവീസിലേക്ക് അപേക്ഷിക്കുന്നവർക്ക് ഇക്കണോമിക്സ് /അപ്ലൈഡ് ഇക്കണോമിക്സ് /ബിസിനസ്സ് ഇക്കണോമിക്സ് /ഇക്കണോമെട്രിക്സിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസിലേക്ക് സ്റ്റാറ്റിക്സ് /മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് ഉൾപ്പെട്ട അംഗീകൃത സർവകലാശാലാ ബിരുദമോ ഇതേ വിഷയങ്ങളിൽ ബിരുദാനന്തരബിരുദമോ ഉണ്ടായിരിക്കണം.
യോഗ്യതാ പരീക്ഷ എഴുതിയവർക്കും എഴുതാൻ തയ്യാറെടുക്കുന്നവർക്കും വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷിക്കാം.
പ്രായം : 21-29 വയസ്സാണ് പ്രായപരിധി.
1992 ഓഗസ്റ്റ് രണ്ടിനും 2001 ഓഗസ്റ്റ് ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം അപേക്ഷകർ.
ഉയർന്ന പ്രായപരിധിയിൽ എസ്.സി , എസ്.ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ.ബി.സി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും.
ഭിന്നശേഷിക്കാർക്കും വിമുക്തഭടർക്കും നിയമാനുസൃത ഇളവും ലഭിക്കും.
പരീക്ഷ : മൂന്ന് ദിവസങ്ങളിലായാണ് പരീക്ഷ നടക്കുക.
ജൂൺ 24-ന് പരീക്ഷ ആരംഭിക്കും.
തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്താകെ 19 കേന്ദ്രങ്ങളുണ്ടാകും.
എഴുത്തുപരീക്ഷ 1000 മാർക്കിനാണ്.
ജനറൽ ഇംഗ്ലീഷ് , ജനറൽ സ്റ്റഡീസ് എന്നിവ (100 മാർക്ക് വീതം) ഇക്കണോമിക് സർവീസിനും സ്റ്റാറ്റിസ്റ്റിക്കൽ സർവീസിനും പൊതുവേയുള്ള വിഷയങ്ങളാണ്.
മറ്റുവിഷയങ്ങൾ :
ഇക്കണോമിക് സർവീസ് :
- ജനറൽ ഇക്കണോമിക്സ് – I ,
- ജനറൽ ഇക്കണോമിക്സ് II ,
- ജനറൽ ഇക്കണോമിക്സ്- III ,
- ഇന്ത്യൻ ഇക്കണോമിക്സ്.
ഓരോന്നിനും 200 മാർക്ക് വീതം.
സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് :
- സ്റ്റാറ്റിസ്റ്റിക്സ് -I (ഒബ്ജക്ടീവ്) ,
- സ്റ്റാറ്റിസ്റ്റിക്സ് – II (ഒബ്ജക്ടീവ്) ,
- സ്റ്റാറ്റിസ്റ്റിക്സ് – III (ഡിസ്ക്രിപ്റ്റീവ്) ,
- സ്റ്റാറ്റിസ്റ്റിക്സ് – IV (ഡിസ്ക്രിപ്റ്റീവ്).
ഓരോന്നിനും 200 മാർക്ക് വീതം.
മൂന്ന് മണിക്കൂറാണ് ഓരോ വിഷയത്തിനും അനുവദിച്ചിട്ടുള്ള സമയം.
ഇംഗ്ലീഷിലായിരിക്കും ചോദ്യപേപ്പർ.
സിലബസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലുണ്ട്.
ഫീസ് : വനിതകൾക്കും ഭിന്നശേഷിക്കാർക്കും എസ്.സി , എസ്.ടി , വിഭാഗക്കാർക്കും ഫീസ് ഇല്ല.
മറ്റുള്ളവർക്ക് 200 രൂപ ഫീസ് ഉണ്ട്.
എസ്.ബി.ഐ ബ്രാഞ്ചുകളിൽ പണമായോ എസ്.ബി.ഐ.യുടെ നെറ്റ് ബാങ്കിങ് വഴിയോ വിസാ മാസ്റ്റർ / റുപേ ക്രഡിറ്റ് / ഡെബിറ്റ് കാർഡ് മുഖേനയോ ഫീസ് അടയ്ക്കാം.
പണമായി അടയ്ക്കുവാനുള്ള സമയം ഏപ്രിൽ 25 വരെയാണ്.
മറ്റു രീതികളിൽ ഏപ്രിൽ 26 വരെ അടയാം.
വിശദവിവരങ്ങളും അപേക്ഷിക്കുന്നതിനുള്ള ലിങ്കും www.upsc.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി : ഏപ്രിൽ 26.
അപേക്ഷ പിൻവലിക്കുന്നതിന് മേയ് 5 മുതൽ 10 വരെ സമയമുണ്ട്.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |