കേരള സർവകലാശാലയിലെ കംപ്യൂട്ടർ സെൻററിൽ രണ്ട് ഒഴിവുകളുണ്ട്.
11 മാസത്തേക്കുള്ള കരാർ നിയമനമാണ്.
തസ്‌തികയുടെ പേര് : പ്രോഗ്രാമർ
- യോഗ്യത : ഒന്നാംക്ലാസോടെ ബി.ടെക് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് / എം.സി.എ / എം.എസ്.സി കംപ്യൂട്ടർ സയൻസ് , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
- ശമ്പളം : 25,000 രൂപ.
തസ്‌തികയുടെ പേര് : സീനിയർ പ്രോഗ്രാമർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : 60 ശതമാനം മാർക്കോടെ ബി.ടെക് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് / ഐ.ടി / എം.സി.എ/ എം.എസ്.സി കംപ്യൂട്ടർ സയൻസ് / സോഫ്റ്റ്വേർ എൻജിനീയറിങ് , അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
- ശമ്പളം : 35,000 രൂപ.
വിശദവിവരങ്ങൾ www.keralauniversity.ac.in എന്ന വെബ്സൈറ്റിലുണ്ട്.
ഈ വെബ്സൈറ്റിലെ അപേക്ഷാഫോറം പൂരിപ്പിച്ചതിനുശേഷം അഭിമുഖത്തിനെത്തണം.
സെപ്റ്റംബർ 11 – ന് രാവിലെ 8.30 – ന് പാളയത്തെ യൂണിവേഴ്സിറ്റി ബിൽഡിങ്സിലാണ് അഭിമുഖം.
അഭിമുഖ തീയതി : സെപ്റ്റംബർ 11.
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |