കേരളസർക്കാർ സ്ഥാപനമായ ഒഡെപെക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു
യു.എ.ഇയിലേക്ക് ടെക്നീഷ്യൻ തസ്തികയിൽഅപേക്ഷിക്കാം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്സ് വഴിയാണ് അപേക്ഷിക്കേണ്ടത്. പുരുഷന്മാർക്കാണ് അവസരം.ജനുവരി 25 ന് തിരുവനന്തപുരത്താണ് വാക് ഇൻ ഇന്റർവ്യൂ
ഒഴിവുകൾ
സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ
- 12 ഒഴിവുകളുണ്ട്.
- ഐ.ടി.ഐ ഫിറ്റർ/തത്തുല്ല്യം ഇന്ത്യയിലോ,വിദേശത്തോ,വർക്ക്ഷോപ്പിൽ ജോലിചെയ്തപരിചയം.
- നാലുമുതൽ ആറുവർഷം വരെ തൊഴിൽ പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.
- ശമ്പളം: AED 1500+ ഫുഡ്
- അലവൻസ് AED 200+ ഓവർടൈം, എയർലെസ്
സ്പ്രേ പെയിന്റേഴ്സ്
- 5 ഒഴിവുകൾ.
- ഐടിഐപെയിന്റർ/ തത്തുല്ല്യ ട്രേഡിൽ സ്ർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
- 3 മുതൽ 5 വർഷം വരെ തൊഴിൽപരിചയം.
- ശമ്പളം: AED 1200+ ഫുഡ് അലവൻസ് AED 200+ഓവർടൈം.
മിഗ് വെൽഡേർസ്
- 5 ഒഴിവുകൾ.
- ഐടിഐ/ഐടിസി ട്രേഡ് സർട്ടിഫിക്കേറ്റ് തത്തുല്ല്യം/ മെറ്റൽ ഷോപ്പിൽ തൊഴിൽ ചെയ്തു പരിചയവും എ.ആർ.സി, മിഗ്ആൻഡ്ടിഗ് വെൽഡിംഗ് സർട്ടിഫിക്കറ്റും.
- മൂന്നുമുതൽ നാലു വർഷം വരെ തൊഴിൽ പരിചയം.
- ശമ്പളം: AED 1100+ഫുഡ് അലവ൯സ്AED 200+ ഓവർടൈം.
സ്ട്രക്ചറൽ ഫിറ്റേഴ്സ്/ സ്റ്റീൽ ഫിറ്റേഴ്സ്
- 10 ഒഴിവുകൾ.
- ഐടിഐ/ഐടിസി ട്രേഡ് സർട്ടിഫിക്കറ്റ്/തത്തുല്ല്യം/വർക്ക് ഷോപ്പ് ഫിറ്റ്ർ ട്രേഡ്
- തോഴിൽപരിചയം : 2-3 വർഷത്തെ തൊഴിൽ പരിചയം.
- ശമ്പളം : AED 1100+ ഫുഡ് അലവൻസ് AED 200+ ഓവർടൈം.
സ്റ്റീൽ പ്രൊഡക്ഷൻ മാനേജർ
- 3 ഒഴിവ്.
- ബി.ഇ.മെക്കാനിക്കൽഡിപ്ലോമ/ ഇൻമെക്കാനിക്കൽ/ഓട്ടോകാർഡ്.
- ഫാബ്രിക്കേഷൻ വർക്ക്ഷോപ്പ്ഇൻഡസ്ട്രിയിൽ 4മുതൽ 6 വർഷം വരെ തൊഴിൽപരിചയം ഉണ്ടായിരിക്കണം.
അപേക്ഷിക്കാൻ താത്പര്യമുള്ളവർ www.odepc.kerala.gov.in വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ജനുവരി 23 മുമ്പ് വിശദമായ ബയോഡേറ്റ: gcc@odepc.inഎന്ന ഇമെയിലിൽ അയക്കണം.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക : http://odepc.kerala.gov.in/