വ്യാവസായിക ട്രിബ്യൂണലിൽ കമ്പ്യൂട്ടർ എൻജിനീയർ ഒഴിവ് : തൃശ്ശൂർ വ്യാവസായിക ട്രിബ്യൂണൽ കോടതി കാര്യാലയത്തിലേക്ക് ഡിജിറ്റൽ ജോലികൾക്കായി ഹാൻഡ് ഹോൾഡ് സപ്പോർട്ട് എൻജിനീയർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത
- ഐ.ടി കംപ്യൂട്ടർ സയൻസിൽ ബി.ടെക്.
- അല്ലെങ്കിൽ എൻജിനീയറിങ് ഡിപ്ലോമ.
- ഓഫീസ് ഓട്ടോമേഷനിലോ ഡിജിറ്റലൈസേഷനിലോ പരിചയമുള്ളവർക്ക് മുൻഗണന.
- പ്രായപരിധി : 21-30 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഫോട്ടോ , യോഗ്യത , വയസ്സ് , പ്രവൃത്തിപരിചയം എന്നിവയുടെ പകർപ്പ് സഹിതമുള്ള അപേക്ഷ industrialtribunaltor@gmail.com എന്ന ഇ – മെയിലിൽ അയക്കണം.
തിരഞ്ഞെടുപ്പ്
സെപ്റ്റംബർ 30 – ന് രാവിലെ 11 – ന് അയ്യന്തോൾ സിവിൽ സ്റ്റേഷനിലെ ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ ആൻഡ് എംപ്ലോയീസ് ഇൻഷുറൻസ് കോടതി ഓഫീസിലാണ് അഭിമുഖം.
ഫോൺ : 0487-2360699.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 16