റീജണൽ കാൻസർ സെൻററിൽ 13 അപ്രെന്റിസ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 05

തിരുവനന്തപുരം റീജണൽ കാൻസർ സെൻററിൽ അപ്രൻറിസ്ഷിപ്പിന് അവസരം.
വിവിധ ട്രെയിനിങ് പ്രോഗ്രാമുകളിലായി 13 ഒഴിവാണുള്ളത്.
ഒരുവർഷമാണ് ട്രെയിനിങ് കാലാവധി.
ഒഴിവുകൾ :
- അഡ്വാൻസ്ഡ് ട്രെയിനിങ് ഇൻ ക്ലിനിക്കൽ ലബോറട്ടറി ടെക്നോളജി -04 ,
- അഡ്വാൻസ്ഡ് ട്രെയിനിങ് ഇൻ ബ്ലഡ് ബാങ്കിങ് ആൻഡ് ട്രാൻസ്ഫ്യൂഷൻ ടെക്നോളജി -02 ,
- ക്വാളിറ്റി എക്സലൻസ് പ്രോഗ്രാം ഇൻ പതോളജി -08 ,
- അഡ്വാൻസ്ഡ് ട്രെയിനിങ് ഇൻ ഡയഗ്നോസ്റ്റിക് ഇമേജിങ് -04
യോഗ്യത :
ഡയഗ്നോസ്റ്റിക് ഇമേജിങ്ങിലെ പരിശീലനത്തിന് അപേക്ഷിക്കാൻ റേഡിയേഷൻ ടെക്നോളജിയിൽ ഡിപ്ലോമ / തത്തുല്യ യോഗ്യതയാണ് വേണ്ടത്.
മറ്റ് മൂന്ന് പ്രോഗ്രാമുകളിലേക്കും കേരളത്തിലെ ഏതെങ്കിലും സർവകലാശാല അംഗീകരിച്ച സ്ഥാപനത്തിൽനിന്നുള്ള ഫസ്റ്റ് / സെക്കൻഡ് ക്ലാസ് ബി.എസ്.സി. എം.എൽ.ടി. അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവകലാശാല അംഗീകരിച്ച സ്ഥാപനത്തിൽനിന്നുള്ള ഫസ്റ്റ് /സെക്കൻഡ് ക്ലാസ് ബി.എസ്.സി.യും (ലൈഫ് സയൻസസ് / സുവോളജി / ബോട്ടണി/ബയോകെമിസ്ട്രി / കെമിസ്ട്രി) കേരള ഡി.എം.ഇ. അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള ഡി.എം.എൽ.ടി.യുമാണ് യോഗ്യത.
സ്റ്റൈപെൻഡ് :
ഡയഗ്നോസ്റ്റിക് ഇമേജിങ്ങിലെ പരിശീലനത്തിന് 7000 രൂപയും മറ്റുള്ളവയിൽ 10,000 രൂപയുമാണ് പ്രതിമാസ സ്റ്റൈപെൻഡ്.
പ്രായം :
ഡയഗ്നോസ്റ്റിക് ഇമേജിങ്ങിലേക്ക് 30 വയസ്സും മറ്റുള്ളവയിൽ 35 വയസ്സുമാണ് ഉയർന്ന പ്രായം.
2021 ജനുവരി 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.
ഫീസ് :
- ഡയഗ്നോസ്റ്റിക് ഇമേജിങ്ങിന് 100 രൂപയും (എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 25 രൂപ)
- മറ്റുള്ളവയിൽ 300 രൂപയുമാണ് (എസ്.സി , എസ്.ടി. വിഭാഗക്കാർക്ക് 25 രൂപ).
അപേക്ഷാഫീസ് ഡി.ഡി. വഴിയാണ് ഫീസ് അടയ്ക്കേണ്ടത്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം സ്വയം സാക്ഷ്യപ്പെടുത്തിയ വയസ്സ്,ജാതി,യോഗ്യത,പ്രവ്യത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം
Additional
Director (Academic),
Regional Cancer Centre, Medical College P O,
Thiruvananthapuram – 11
എന്ന വിലാസത്തിലേക്ക് അയക്കുക
വിശദവിവരങ്ങൾക്കും അപേക്ഷ ഫോമിനും www.rcctvm.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 05.
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |