ദേവസ്വം ബോർഡ് സ്കൂളുകളിൽ അധ്യാപകർ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 13
തിരുവിതാംകൂർ ദേവസ്വം ബോർഡ് എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിൽ അഞ്ച് അധ്യാപക ഒഴിവ്.
തപാൽ വഴി അപേക്ഷിക്കണം.
എച്ച്.എസ്.എസ്.ടി. (ജൂനിയർ) തസ്തികയിലാണ് അവസരം.
ഒഴിവുകൾ :
- കെമിസ്ട്രി- 02
- ഫിസിക്സ് -01
- ഇംഗ്ലീഷ് -01
- ഹിസ്റ്ററി-01
വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും നിലവിലുള്ള സർക്കാർ ഉത്തരവുകൾക്കും കേരള വിദ്യാഭ്യാസ ചട്ടങ്ങൾക്കും വിധേയമായിരിക്കും.
വിദ്യാഭ്യാസ യോഗ്യതയിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയിരിക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.travancoredevaswomboard.org എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ പൂരിപ്പിച്ച് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും രജിസ്ട്രേഷൻ ഫീസിനത്തിൽ
സെക്രട്ടറി,
തിരുവിതാംകൂർ ദേവസ്വം ബോർഡ്,നന്തൻകോട്,
കവടിയാർ.പി.ഒ,
തിരുവനന്തപുരം-3
എന്ന വിലാസത്തിൽ തിരുവനന്തപുരത്ത് മാറത്തക്കവണ്ണം 1000 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റും സ്വന്തം മേൽവിലാസം എഴുതി സ്റ്റാമ്പ് പതിച്ച പോസ്റ്റൽ കവറും അപേക്ഷയോടൊപ്പം അയക്കണം.
കവറിന്റെ പുറത്ത് അപേക്ഷിക്കുന്ന തസ്തികയുടെ പേര് വ്യക്തമായി എഴുതിയിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 13.
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |