തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വിവിധ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകൾ :
- എച്ച്.എസ്.എസ്.ടി.ജൂനിയർ (മാത്സ്) – 1,
- എച്ച്.എസ്.എസ്.ടി.ജൂനിയർ (സുവോളജി) – 1,
- എച്ച്.എസ്.എസ്.ടി.ജൂനിയർ (ഇക്കണോമിക്സ്) – 1,
- എച്ച്.എസ്.ടി.ജൂനിയർ (സംസ്കൃതം) – 1,
- ഫുൾ ടൈം മീനിയൽ – 4
വിദ്യാഭ്യാസ യോഗ്യത : നിശ്ചിത വിദ്യാഭ്യാസ യോഗ്യതയിൽ 50% ത്തിൽ കുറയാത്ത യോഗ്യത നേടിയിരിക്കണം.
യോഗ്യതയുടെ വിശദ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ സന്ദർശിക്കുക
അപേക്ഷ ഫീസ്
എച്ച്.എസ്.എസ്.ടി.ജൂനിയർ തസ്തികയിൽ 1000 രൂപയും എച്ച്.എസ്.ടി.ജൂനിയർ & ഫുൾ ടൈം മീനിയൽ തസ്തികയിൽ 500 രൂപയുമാണ് അപേക്ഷാഫീസ്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറിയുടെ പേരിൽ മാറാൻ കഴിയുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് ആയി അപേക്ഷാഫീസ് അപേക്ഷയോടപ്പം അയക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷ പൂരിപ്പിച്ച ശേഷം സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുമായി (കൂടെ ഡിമാൻഡ് ഡ്രാഫ്റ്റ് ആയി അപേക്ഷാഫീസ് + സ്വന്തം മേൽവിലാസം എഴുതി സ്റ്റാമ്പ് ഒട്ടിച്ച തപാൽ കവറും) വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള വിലാസത്തിലേക്ക് അയക്കണം.
വിലാസം
സെക്രട്ടറി
തിരുവിതാംകൂർ ദേവസ്വം ബോർഡ് നന്ദൻകോട്,
കവടിയാർ പി.ഒ.
തിരുവനന്തപുരം
വിശദ വിവരങ്ങൾക്ക് www.travancoredevaswomboard.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മെയ് 12
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |