എൻ.പി.ഒ.എൽ : 41 അപ്രന്റീസ് ഒഴിവുകൾ

ഡി.ആർ.ഡി.ഒയ്ക്ക് കീഴിൽ കൊച്ചിയിൽ പ്രവർത്തിക്കുന്ന നേവൽ ഫിസിക്കൽ & ഓഷ്യാനോ ഗ്രാഫിക് ലബോറട്ടറിയിൽ 41 പേരെ അപ്രൻറിസ്ഷിപ്പിന് ക്ഷണിച്ചു.

എൻ.പി.ഒ.എൽ : 41 അപ്രന്റീസ് ഒഴിവുകൾ
◆ യോഗ്യത ഐ.ടി.ഐ.
◆ രജിസ്ട്രേഷൻ വെബ്സൈറ്റിൽ

ഏപ്രിൽ 1 മുതൽ ഒരു വർഷത്തെ ട്രെയിനിങ് കാലയളവിലായിരിക്കും നിയമനം.
ഒഴിവുകളുടെ ചുരുക്കരൂപം ചുവടെ ചേർക്കുന്നു ;

വിവരങ്ങൾ ചുരുക്കത്തിൽ
ട്രേഡ് ഒഴിവുകളുടെ എണ്ണം യോഗ്യത
ഫിറ്റർ 04 ഫിറ്റർ ട്രേഡിൽ രണ്ടുവർഷ ഐ.ടി.ഐ
ടർണർ 02 ടർണർ ട്രേഡിൽ രണ്ടുവർഷ ഐ.ടി.ഐ
മെഷിനിസ്റ്റ് 03 മെഷിനിസ്റ്റ് ട്രേഡിൽ രണ്ടുവർഷ ഐ.ടി.ഐ
ഡ്രോട്ട്സ്മാൻ (മെക്.) 11 ഡ്രോട്ട്സ്മാൻ (മെക്.) ട്രേഡിൽ രണ്ടുവർഷ ഐ.ടി.ഐ
ടൂൾ & ഡൈ മേക്കർ (ഡെ & മോൾഡ്) 01 ടൂൾ & ഡൈ മേക്കർ ട്രേഡിൽ മൂന്നുവർഷ ഐ.ടി.ഐ
ഇൻജെക്ഷൻ മോൾഡിങ് മെഷിനിസ്റ്റ് ഓപ്പറേറ്റർ 01 ബന്ധപ്പെട്ട ട്രേഡിൽ ഒരുവർഷ ഐ.ടി.ഐ
വെൽഡർ (ഗ്യാസ്& ഇലക്ട്രിക്) 02 വെൽഡർ ട്രേഡിൽ ഒരുവർഷ ഐ.ടി.ഐ
ഇലക്ട്രോണിക് മെക്കാനിക് 06 ഇലക്ട്രോണിക് മെക്കാനിക് ട്രേഡിൽ രണ്ടുവർഷ ഐ.ടി.ഐ
ഇലക്ട്രീഷ്യൻ 03 ഇലക്ട്രീഷ്യൻ ട്രേഡിൽ രണ്ടു വർഷ ഐ.ടി.ഐ
കംപ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിങ് അസിസ്റ്റൻറ് 03 COPA ട്രേഡിൽ ഒരുവർഷ ഐ.ടി.ഐ
സെക്രട്ടേറിയൽ അസിസ്റ്റൻറ് 01 സ്റ്റെനോഗ്രാഫി & സെക്രട്ടേറിയൽ പ്രാക്ടീസ്ട്രേഡിൽ ഒരുവർഷ ഐ.ടി. ഐ
ഫ്രണ്ട് ഓഫീസ് അസിസ്റ്റൻറ് 04 ബന്ധപ്പെട്ട മേഖലയിൽ ഒരുവർഷത്തെ ട്രെയിനിങ്

തിരഞ്ഞെടുപ്പ് : www.drdo.gov.in എന്ന വെബ്സൈറ്റിൽ വിശദമായ വിജ്ഞാപനം ലഭ്യമാണ്. നേരിട്ടുള്ള തിരഞ്ഞെടുപ്പായിരിക്കും. ഉദ്യോഗാർഥികൾ www.apprenticeship.gov.in എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർചെയ്തിരിക്കണം. കൂടാതെ വിജ്ഞാപനത്തോടൊപ്പം നൽകിയ അപേക്ഷാഫോം പൂരിപ്പിച്ച് പി.ഡി.എഫ്. ഫോർമാറ്റിൽ മാർച്ച് 6-നുമുൻപ് trainingofficer@npol.drdo.in എന്ന ഇ-മെയിലിലേക്ക് അയക്കണം.

മേൽപ്പറഞ്ഞ ട്രേഡുകളിൽ ഫിറ്റർമുതൽ വെൽഡർവരെയുള്ളവരുടെ തിരഞ്ഞെടുപ്പ് മാർച്ച് 11-നും ഇലക്ട്രോണിക് മെക്കാനിക് – മുതൽ ഫ്രണ്ട് ഓഫീസ് അസിസ്റ്റൻറ് വരെയുള്ളവരുടെ തിരഞ്ഞെടുപ്പ് മാർച്ച് 12-നും കൊച്ചി തൃക്കാക്കരയിലെ NPOL- ലെ ഡി.ആർ.ഡി.ഒ.റിസർച്ച് ഓഫീസേഴ്സ് മെസ് & ഇൻസ്റ്റിറ്റ്യൂട്ടിൽ(DROMI)- ൽ നടത്തും ഉദ്യോഗാർഥികൾ തിരഞ്ഞെടുപ്പിന് വരുമ്പോൾ യോഗ്യത, പ്രായം,പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നസർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും വിജ്ഞാപനത്തോടൊപ്പം നൽകിയ അപേക്ഷാമാതൃക പൂരിപ്പിച്ചും ഹാജരാക്കണം.

വെബ്സൈറ്റ് : www.drdo.gov.in

വിശദമായ വിഞ്ജാപനം ചുവടെ ചേർക്കുന്നു

പ്രധാന ലിങ്കുകൾ
വിഞ്ജാപനം ഇവിടെ ക്ലിക്ക് ചെയ്യുക
വെബ്സൈറ്റ് ഇവിടെ ക്ലിക്ക് ചെയ്യുക

ഏറ്റവും പുതിയ ജോലി ഒഴിവുകൾ ആദ്യമേ മലയാളത്തിൽ അറിയുവാൻ www.jobsinmalayalam.com സന്ദർശിക്കുക. ഈ ജോലി വിവരങ്ങൾ നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകാരപ്പെട്ടേക്കാം.. തീർച്ചയായും ഷെയർ ചെയ്തു മറ്റുള്ളവരെ കൂടെ സഹായിക്കുക.

Exit mobile version