Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsCareer In ShortContract Based JobsData Entry JobsDistrict Wise JobsGovernment JobsJob NotificationsJobs @ IndiaJobs @ KeralaKerala Govt JobsLatest UpdatesTemporary Govt JobsThrissur

ടൂറിസം വകുപ്പിനു കീഴിൽ ജോലി നേടാം | ഗെസ്റ്റ് ഹൗസിൽ ഹൗസ് കീപ്പിങ് സ്‌റ്റാഫ്/കുക്ക് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 9

Tourism Department Notification 2024 : Applications invited for the appointment of Temporary Staffs at Ramanilayam Guest House, Thrissur on contract basis.

ടൂറിസം വകുപ്പിനു കീഴിൽ തൃശൂരിലെ രാമനിലയം ഗെസ്റ്റ് ഹൗസിൽ ഹൗസ്‌കീപ്പിങ് സ്‌റ്റാഫ്, അസിസ്റ്റന്റ് കുക്ക് തസ്‌തികകളിൽ അവസരം.

3 ഒഴിവ്.

ഒരു വർഷ കരാർ നിയമനം.

സെപ്റ്റംബർ 9 വരെ അപേക്ഷിക്കാം.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


ടൂറിസം വകുപ്പിൻ്റെ കീഴിലുള്ള തൃശ്ശൂർ രാമനിലയം ഗസ്റ്റ് ഹൗസിൽ താഴെ കൊടുത്തിരിക്കുന്ന തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷം കാലയളവിലേക്ക് താൽകാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിനു യോഗ്യരായ അപേക്ഷകരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

തസ്തിക, ഒഴിവുകളുടെ എണ്ണം എന്നിവ ചുവടെ ചേർക്കുന്നു ⇓


1. ഹൗസ് കീപ്പിംഗ് സ്റ്റാഫ് : 2 എണ്ണം
2. അസിസ്റ്റന്റ് കുക്ക് : 1 എണ്ണം

വിവിധ തസ്തികകളിലേക്കുള്ള ഉദ്യോഗാർഥികൾക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും ചുവടെ പറയുന്ന പ്രകാരമായിരിക്കും.

ഹൗസ് കീപ്പിങ് സ്റ്റാഫ്

1) SSLC അല്ലെങ്കിൽ തത്തുല്യ യോഗ്യത
2) കേരള സർക്കാരിൻ്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഹോട്ടൽ അക്കൊമൊഡേഷൻ ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്.

അല്ലെങ്കിൽ

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജെന്റ് & കാറ്ററിംഗ് ടെക്നോളജിയിൽ നിന്നും ഹോട്ടൽ അക്കൊമൊഡേഷൻ ഓപ്പറേഷനിൽ ഡിപ്ലോമയോ പി.ജി ഡിപ്ലോമയോ വിജയിച്ചിരിക്കണം.

3) 2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിനു മുകളിലുള്ളതോ ആയ ഹോട്ടലുകളിൽ ഹൗസ് കീപ്പിങ്ങിൽ 6 മാസത്തെ പ്രവൃത്തി പരിചയം.

അസിസ്റ്റന്റ് കുക്ക്

I) SSLC അല്ലെങ്കിൽ തത്തുല്യ യോഗ്യത
2) കേരള സർക്കാരിൻ്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഒരു വർഷത്തെ
ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്.

3) 2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിനു മുകളിലുള്ളതോ ആയ ഹോട്ടലുകളിൽ കുക്ക്/ അസിസ്റ്റൻ്റ് കുക്ക് ആയി കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തി പരിചയം.

വയസ്സ് : മേൽ പറഞ്ഞ തസ്തികകളിലേക്ക് 18 നും 36 വയസിനും ഇടയിലുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.

സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള വയസിളവ് അനുവദനീയമാണ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഫോം https://www.keralatourism.org/recruitments എന്ന വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്ത്

‘The Regional Joint Director,
Office of the Regional Joint Director,
First Floor,
Boat Jetty Complex,
Ernakulam – 682011′ എന്ന മേൽവിലാസത്തിൽ അയക്കേണ്ടതാണ്.

നിബന്ധനകൾ

1) മേൽ പറഞ്ഞ തസ്തികകളിലേക്കുള്ള നിയമനം പരമാവധി ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ താൽകാലിക നിയമനമായിരിക്കും.
2) ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത് യോഗ്യതയുടെ അടിസ്ഥാനത്തിൽ എഴുത്ത് പരീക്ഷ/ സ്കിൽ ടെസ്റ്റ് / ഇൻ്റർവ്യു എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും.
3) തിരഞ്ഞെടുക്കപ്പെടുന്ന ജീവനക്കാർക്ക് ദിവസവേതനാടിസ്ഥാനത്തിൽ അതാത് സമയത്തെ സർക്കാർ ഉത്തരവിൻ പ്രകാരം ക്ലാസ് IV ജീവനക്കാർക്ക് നൽകുന്ന തുക വേതനമായി ലഭിക്കും. നിലവിൽ പ്രതിദിന വേതനം – 675/- രൂപ
4) അപേക്ഷകർ അതാത് തസ്തികയിലേക്ക് യോഗ്യതയുണ്ടെന്ന് സ്വയം ഉറപ്പുവരുത്തേണ്ടതാണ്.
5) https://www.keralatourism.org/recruitments എന്ന വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്ത് ‘The Regional Joint Director, Office of the Regional Joint Director, First Floor, Boat Jetty Complex, Ernakulam – 682011’ എന്ന മേൽവിലാസത്തിൽ അയക്കേണ്ടതാണ്.

വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകളുടെ കോപ്പികൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.

6) എഴുത്ത് പരീക്ഷ / സ്കിൽ ടെസ്റ്റ് / ഇൻ്റർവ്യൂ എന്നിവയ്ക്ക് സ്വന്തം ചിലവിൽ ഹാജരാകേണ്ടതാണ്.
7) നിയമനം സംബന്ധിച്ച് ടൂറിസം വകുപ്പ് ഡയറക്ടറുടെ തീരുമാനം അന്തിമമായിരിക്കും.
8) അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 09-09-2024 വൈകുന്നേരം 5 മണി ആയിരിക്കും

വിശദ വിവരങ്ങൾക്ക് www.keralatourism.org/recruitments എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Official Notification & Application Form Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!