Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsDistrict Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThrissur

തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ 16 ആനിമൽ കീപ്പർ ട്രെയിനി/സൂ സൂപ്പർവൈസർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 10

Thrissur Zoological Park Recruitment Notification 2022 : തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ 16 ആനിമൽ കീപ്പർ ട്രെയിനി/സൂ സൂപ്പർവൈസർ ഒഴിവ്


കേരള വനംവകുപ്പിന് കീഴിലുള്ള തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ (കിഫ്ബി പ്രോജക്ട്) ആനിമൽ കീപ്പർ ട്രെയിനി (Animal Keeper Trainee)/സൂ സൂപ്പർവൈസർ (Zoo Supervisor) തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

Kerala Forest & Wildlife Department Job Notification Details

Kerala Forest & Wildlife Department Notification 2022 Details
Organization Name Kerala Forest & Wildlife Department
Name Of Post Zoo Supervisor and Animal Keeper Trainees
Job Type Kerala Government
Recruitment Type Temporary Recruitment
Total Vacancies 16
Apply Mode Online
Last date for submission of application 10th October 2022

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ആനിമൽ കീപ്പർ ട്രെയിനി (Animal Keeper Trainee)

ഒഴിവുകളുടെ എണ്ണം : 15 ഒഴിവ് (അഞ്ചെണ്ണം പട്ടികവർഗവിഭാഗങ്ങൾക്കുമാത്രം)

(പട്ടികവിഭാഗക്കാരിൽ വെറ്ററിനറി യൂണിവേഴ്സിറ്റി വന്യജീവി പരിപാലനത്തിൽ നടത്തിയ സർട്ടിഫിക്കറ്റ് കോഴ്സ് വിജയിച്ചവർക്ക് മുൻഗണന).

വിദ്യാഭ്യാസയോഗ്യത :

  • ഏഴാം ക്ലാസ് പാസ്.
  • ബിരുദം നേടിയിരിക്കാൻ പാടില്ല.

ശാരീരിക യോഗ്യത :

പുരുഷന്മാർക്ക് കുറഞ്ഞത് 163 സെ.മീ. ഉയരവും 81 സെ.മീ. നെഞ്ചളവും പൂർണമായി ശ്വാസമെടുക്കുമ്പോൾ 5 സെ.മീ. വികസനവുമുണ്ടായിരിക്കണം.

സ്ത്രീകൾക്ക് കുറഞ്ഞത് 150 സെ.മീ. ഉയരമുണ്ടായിരിക്കണം.

ആദിവാസി വിഭാഗത്തിൽപ്പെടുന്നവർക്ക് ഉയരത്തിൽ 5 സെ.മീറ്ററും നെഞ്ചളവിൽ 2.5 സെ.മീറ്ററും ഇളവ് ലഭിക്കും.

എന്നാൽ, നെഞ്ചളവ് വികസനം 5 സെ.മീ. തന്നെയുണ്ടായിരിക്കണം.

മികച്ച കാഴ്ചശക്തിയും (6.6 & 0.5, കളർവിഷൻ-സാധാരണ, നൈറ്റ് ബ്ലൈൻഡ്നെസ് ഉണ്ടാകരുത്)

കേൾവിശക്തിയും ഉണ്ടായിരിക്കണം.

പരാലിസിസ് ഉണ്ടാകരുത്.

സന്ധികൾ സ്വതന്ത്രമായി ചലിക്കണം.

നാഡീവ്യൂഹവും രോഗമുക്തമായിരിക്കണം

(ആരോഗ്യമാനദണ്ഡം സംബന്ധിച്ച് ഗവൺമെന്റ് സർവീസിൽ അസിസ്റ്റന്റ് സർജനിൽ കുറയാത്ത ഓഫീസറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം).

പ്രായപരിധി : 2022 ജനുവരി ഒന്നിന് 28 വയസ്സ്.

പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്കും മറ്റ് പിന്നാക്കവിഭാഗക്കാർക്കും പ്രായത്തിൽ അംഗീകൃത ഇളവ് ലഭിക്കും.

ശമ്പളം : കരാറടിസ്ഥാനത്തിൽ രണ്ടുവർഷത്തേക്കാണ് നിയമനം.

ആദ്യവർഷം പ്രതിമാസം 9,000 രൂപയും രണ്ടാം വർഷം 9,250 രൂപയും ലഭിക്കും.

തസ്തികയുടെ പേര് : സൂ സൂപ്പർവൈസർ (Zoo Supervisor)

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

  • ഏഴാംക്ലാസ് പാസ്.
  • ബിരുദം നേടിയിരിക്കാൻ പാടില്ല.

കേരളത്തിലെ ഏതെങ്കിലും അംഗീകൃത മൃഗശാലയിൽ കുറഞ്ഞത് 25 വർഷം സർവീസുണ്ടായിരിക്കണം.

ഇതിൽ കുറഞ്ഞത് അഞ്ചുവർഷം സൂപ്പർവൈസർ തസ്തികയിലുമായിരിക്കണം.

മികച്ച കായികക്ഷമതയും ഉണ്ടായിരിക്കണം.

പ്രായപരിധി : 2022 ജനുവരി ഒന്നിന് 60 വയസ്സ്.

ശമ്പളം : കരാറടിസ്ഥാനത്തിൽ ആറുമാസത്തേക്കാണ് നിയമനം.

ശമ്പളം ചട്ടപ്രകാരം നിശ്ചയിക്കും.

[the_ad id=”13010″]

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷാഫോമും നിർദേശങ്ങളും www.forest.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

ഡൗൺലോഡ് ചെയ്ത അപേക്ഷാഫോം പൂരിപ്പിച്ച് ഫോട്ടോ, സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകൾ എന്നിവ സഹിതം അയക്കണം.

അപേക്ഷകൾ നേരിട്ടും തപാലിലും ഇ-മെയിലായും സ്വീകരിക്കുന്നതാണ്.

ഇ-മെയിൽ വിലാസം : thrissurzoologicalpark@gmail.com

വിലാസം :

ഡയറക്ടർ,
തൃശ്ശൂർ
സുവോളജിക്കൽ പാർക്ക്,
പുത്തൂർ(പി.ഒ.), കുരിശുമൂലയ്ക്കു സമീപം,
തൃശ്ശൂർ-680014.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 10

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക

ഫോൺ നമ്പർ : 9447979176

അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ നൽകിയിരിക്കുന്ന ഔദോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക.

[the_ad id=”13011″]
Important Links
Animal Keeper Notification Click Here
Animal Keeper Application Form Click Here
Supervisor Notification Click Here
Supervisor Application Form Click Here
Official Website & More Info Click Here

Thrissur Zoological Park Recruitment Notification 2022 : കേരള വനം വകുപ്പ് തൃശൂർ സുവോളജിക്കൽ പാർക്കിലേക്ക് അനിമൽ കീപ്പർ ട്രെയിനി (Animal Keeper Trainee), സൂ സൂപ്പർവൈസർ (Zoo Supervisor) എന്നി ഒഴിവുകളിലേക്ക് അപേക്ഷ സ്വികരിക്കുന്നു.

16 ഒഴിവുകളിലേക്കാണ് നിയമനം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ഒക്ടോബർ 10 ന് മുൻപ് അപേക്ഷ സമർപ്പിക്കണം.

[the_ad id=”13010″]

വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു. ⇓

Kerala Forest & Wildlife Department Job Notification Details

Kerala Forest & Wildlife Department Notification 2022 Details
Organization Name Kerala Forest & Wildlife Department
Name Of Post Zoo Supervisor and Animal Keeper Trainees
Job Type Kerala Government
Recruitment Type Temporary Recruitment
Total Vacancies 16
Apply Mode Online
Last date for submission of application 10th October 2022

Vacancy Details


അനിമൽ കീപ്പർ ട്രെയിനി, സൂ സൂപ്പർവൈസർ എന്നി തസ്തികകളിലായി 16 ഒഴിവുകൾ ആണ് നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

അനിമൽ കീപ്പർ ട്രെയിനി തസ്തികയിൽ 15 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ജോലിയുടെ സ്വാഭാവം : പാർക്കിലെ വിവിധയിനം ജീവികളുടെ ആവാസവ്യവസ്ഥ , ഭക്ഷണരീതി ,രോഗങ്ങൾ , പ്രജനന രീതി . മറ്റു സ്വഭാവങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ശാസ്ത്രീയമായ അറിവും പ്രായോഗിക ജ്ഞാനവും നേടുകയാണ് പ്രധാന ലക് ഷ്യം . ഇതിന്റെ ഭാഗമായി വിവിധ മൃഗശാലകളിൽ പരിശീലനത്തിൽ പങ്കെടുക്കുക പാർക് അധികാരികൾ നൽകുന്ന നിർദേശങ്ങൾ പാലിച്ചു ഏൽപ്പിക്കുന്ന ജോലികൾ നിർവഹിക്കുക . പൊതുജന സമ്പർക്ക പരിപാടികളിൽപങ്കെടുക്കുക എൻക്ലോഷറുകൾ വൃത്തിയായും അരോഗ്യകരമായും സംരക്ഷിക്കുക . രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുക . മൃഗങ്ങൾക്കുള്ള വിവിധയിനം ഭക്ഷണങ്ങൾ തയ്യാറാക്കുക എന്നീ വിവധ മേഖലകളിൽ പരിശീലന സമയത്തു അവഗാഹം നേടണം . ഈ വിഷയത്തിൽ വെറ്റിനറി ഓഫീസർ , ക്യൂറേറ്റർ , സൂപ്പർവൈസർ മറ്റു മേലധികാരികൾ എന്നിവരുടെ മേൽനോട്ടത്തിൽ സ്വതന്ത്ര ചുമതലയും വഹിക്കേണ്ടി വരും .

സൂ സൂപ്പർവൈസർ തസ്തികയിൽ ഒരു ഒഴിവ് മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ജോലിയുടെ സ്വാഭാവം : പാർക്കിൽ മൃഗങ്ങളെ കൊണ്ടുവരുന്നതിന് അന്തിമമായി ചെയ്യേണ്ട തയാറെടുപ്പുകളും കീപ്പർ ട്രെയിനി മാരുടെ പരിശീലനവുമാണ് പ്രധാന ഉത്തരവാദിത്വങ്ങൾ.

Age Limit Details

Thrissur Zoological Park Age Limit (പ്രായപരിധി)
Post Name Age Limit
അനിമൽ കീപ്പർ ട്രെയിനി അപേക്ഷകർ 2022 ജനുവരി 1 നു 28 വയസ്സ് കഴിയാത്തവരായിരിക്കണം . പട്ടിക ജാതി , പട്ടിക വർഗം , മറ്റു പിന്നോക്ക വിഭാഗങ്ങൾ എന്നിവർക്ക് പ്രായത്തിൽ അംഗീകൃത ഇളവ് ലഭിക്കും .
സൂ സൂപ്പർവൈസർ അപേക്ഷകർ 2022 ജനുവരി 1 നു 60 വയസ്സ് കഴിയാത്തവരായിരിക്കണം . പ്രായത്തിൽ ഇളവുകൾ അനുവദനീയമല്ല
[the_ad id=”13016″]

Salary Details

വേതനവും നിയമന കാലാവധിയും (അനിമൽ കീപ്പർ ട്ട്രെയിനി) : കരാർ അടിസ്ഥാനത്തിൽ 2 – വർഷത്തേക്കാണ് നിയമനം. ആദ്യവർഷം പ്രതി മാസം 9000/- രൂപയും രണ്ടാം വര്ഷം – പ്രതിമാസം 9250/- രൂപയും ലഭിക്കും .

വേതനവും നിയമന കാലാവധിയും (സൂ സൂപ്പർവൈസർ): കരാർ അടിസ്ഥാനത്തിൽ 6 മാസത്തേക്കാണ് നിയമനം. സർക്കാർ സേവനത്തിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് പുനർ നിയമനത്തിൽ ശമ്പളം നൽകുന്ന മാനദണ്ഡം അനുസരിച്ചുള്ള മാസശമ്പളം അനുവദിക്കും.

Educational Qualification Details

അനിമൽ കീപ്പർ ട്രെയിനി 

  1. വിദ്യാഭ്യാസ യോഗ്യത : ഏഴാം ക്ലാസ് പാസ്സായിരിക്കണം . ഡിഗ്രി ഉണ്ടാകാൻ പാടില്ല .
  2. ശാരീരിക യോഗ്യതകൾ : പുരുഷന്മാർക്ക് കുറഞ്ഞത് 163 സെന്റിമീറ്റർ ഉയരവും 81 സെന്റിമീറ്റർ നെഞ്ചളവും പൂർണമായി ശ്വാസമെടുക്കുമ്പോൾ 5 സെന്റിമീറ്റർ വികസനവും ഉണ്ടാകണം . സ്ത്രീകൾക്ക് കുറഞ്ഞത് 150 സെന്റിമീറ്റർ ഉയരം ഉണ്ടാകണം . ആദിവാസി വിഭാഗത്തിൽ പെട്ടവർക്ക് ഉയരത്തിൽ 5 സെന്റിമീറ്ററും നെഞ്ചളവിൽ 2.5 സെന്റിമീറ്ററും ഇളവ് ഉണ്ടായിരിക്കും . എന്നാൽ നെഞ്ചളവ് വികസനം 5 സെന്റിമീറ്റർ തന്നെ ഉണ്ടായിരിക്കണം .
  3. മെഡിക്കൽ സ്റ്റാൻഡേർഡ്സ്:ചെവി : പൂർണമായും കേൾവി ശക്തി ഉണ്ടായിരിക്കണംകണ്ണ് : കണ്ണട ഉപയോഗിക്കാതെ കാഴ്ച സംബന്ധിച്ചു താഴെപ്പറയുന്ന മാനദണ്ഡങ്ങൾ സാക്ഷ്യപ്പെടുത്തിയിക്കണം
    1. ദൂരക്കാഴ്ച 6/6 സ്നെല്ലൻ (nellen)
    2. അടുത്ത കാഴ്ച് 0.5 സ്നെല്ലൻ (snellen)
    3. കളർ വിഷൻ – സാധാരണ
    4. നൈറ്റ് ബ്ലെൻഡ്നെസ്സ് ഉണ്ടാകരുത്

     

മസിലുകളും സന്ധികൾ സന്ധികളും : പരാലിസിസ് ഉണ്ടാകരുത്. സ്വതന്ത്രമായി ചലിക്കണം (No paralysis and all joints with free movements.)

നാഡിവ്യവസ്ഥ : (Nervous Perfectly normal. Free from any infectious disease system)

സൂ സൂപ്പർവൈസർ

  1. വിദ്യാഭ്യാസ യോഗ്യത : ഏഴാം ക്ലാസ് പാസ്സായിരിക്കണം . ഡിഗ്രി ഉണ്ടാകാൻ പാടില്ല .
  2. ജോലി പരിചയം : കേരളത്തിലെ ഏതെങ്കിലും അംഗീകൃത മൃഗശാലയിൽ മൃഗ പരിപാലനവുമായി ബന്ധപ്പെട്ട് കുറഞ്ഞത് 25 വര്ഷം സർവീസ് ഉണ്ടായിരിക്കണം . ഇതിൽ കുറഞ്ഞത് 5 വർഷ മെങ്കിലും സൂ സൂപ്പർവൈസർ തസ്തികയിൽ ആയിരുന്നിരിക്കണം . ഇത് സംബന്ധിച്ചു അവസാനം ജോലി ചെയ്ത സ്ഥാപന അധികാരിയിൽനിന്നും ലഭ്യമായ സർട്ടിഫിക്കറ്റ് ഹാജരാക്കണം .
  3. കായിക ക്ഷമത: കായിക ക്ഷമത സംബന്ധിച്ചു ഗവണ്മെന്റ് സർവീസിൽ അസിസ്റ്റന്റ് സർജനിൽ കുറയാത്ത ഓഫീസറുടെ സർട്ടിഫിക്കറ്റ് ജോലിയിൽ ചേരുന്ന സമയത്തു ഹാജരാക്കണം
[the_ad id=”13017″]

Selection Process

തെരഞ്ഞെടുപ്പ് രീതി: അപേക്ഷകരിൽ പ്രാഥമികമായി എല്ലാ യോഗ്യതകളും ഉള്ളവരുടെ ചുരുക്കപട്ടിക തയാറാക്കും. ഇവരിൽ നിന്നും ശാരീരിക യോഗ്യതയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയാറാക്കി പ്രസിദ്ധപ്പെടുത്തും. ഈ ലിസ്റ്റിൽ നിന്നും നിയമനം നടത്തും.

How To Apply For Thrissur Zoological Park Recruitment 2022?

അപേക്ഷ സമർപ്പിക്കേണ്ട വിധം

അപേക്ഷ ഫാറവും വിശദ വിവരങ്ങളും – കേരള വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യന്ന അപേക്ഷകൾ പൂരിപ്പിച്ചു ഫോട്ടോ , സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകൾ എന്നിവ സഹിതം കവറിലിട്ടു താഴെപ്പറയുന്ന അഡ്ഡ്രസ്സിൽ അയക്കണം.

അപേക്ഷകൾ നേരിട്ടും thrissurzoological park@gmail.com എന്ന ഇമെയിൽ-ലിലും സ്വീകരിക്കുന്നതാണ്.

സർട്ടിഫിക്കറ്റുകളുടെ അസ്സൽ അഭിമുഖ സമയത്ത് ഹാജരാക്കണം.

ഡയറക്ടർ,
തൃശ്ശൂർ സുവോളജിക്കൽ പാർക്ക്,
പുത്തൂർ പി .ഒ,
കുരിശുമൂലക്കു സമീപം,
തൃശ്ശൂർ -680014 കേരളം

E – mail : thrissurzoologicalpark@gmail.com

Important Dates


അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം : 10 ഒക്ടോബർ 2022

അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ നൽകിയിരിക്കുന്ന ഔദോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക.

[the_ad id=”13011″]
Important Links
Animal Keeper Notification Click Here
Animal Keeper Application Form Click Here
Supervisor Notification Click Here
Supervisor Application Form Click Here
Official Website & More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!