10/+2 JobsDistrict Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThrissur
തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ആഗസ്റ്റ് 21
Thrissur Zoological Park Notification 2023 : കേരള വനംവകുപ്പിന് കീഴിലുള്ള തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ (കിഫ്ബി പ്രോജക്ട്) സെക്യൂരിറ്റി ഗാർഡ്,ഗാർഡനർ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഒരു വർഷത്തേക്കാണ് നിയമനം
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : സെക്യൂരിറ്റി ഗാർഡ്
- ഒഴിവുകളുടെ എണ്ണം : 05
- ശമ്പളം : 21,175 രൂപ
- യോഗ്യത : എസ്.എസ്.എൽ.സി.അല്ലെങ്കിൽ തത്തുല്യ യോഗ്യത പാസായിരിക്കണം. ആർമി/നേവി/എയർ ഫോഴ്സ് എന്നി സേനാവിഭാഗങ്ങളിൽ 10 വർഷത്തിൽ കുറയാത്ത മിലിട്ടറി സേവനം.
- പ്രായം : 50 വയസ്സ് കവിയരുത്.
തസ്തികയുടെ പേര് : ഗാർഡനർ
- ഒഴിവുകളുടെ എണ്ണം : 2
- ശമ്പളം : 18,930 രൂപ
- യോഗ്യത : ഏഴാം ക്ലാസ് പാസായിരിക്കണം. ഡിഗ്രി ഉണ്ടായിരിക്കാൻ പാടില്ല. കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകൾ, കേന്ദ്ര-സംസ്ഥാന പൊതു മേഖലാ സ്ഥാപനങ്ങൾ, കേന്ദ്ര സംസ്ഥാന നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിൽ ഗാർഡനറായി 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.
- പ്രായം : 60 വയസ്സ് കവിയരുത്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ തപാലായോ ഇമെയിൽ വഴിയോ നേരിട്ടോ അയക്കാം.
അപേക്ഷ അയക്കേണ്ട ഇമെയിൽ വിലാസം : thrissurzoologicalpark@gmail.com
തപാലിൽ അയക്കേണ്ട വിലാസം :
ഡയറക്ടർ,
തൃശൂർ സൂവോളജിക്കൽ പാർക്ക്,
പുത്തൂർ പി.ഒ.,
കുരിശു മൂലക്ക് സമീപം,
തൃശൂർ – 680014
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ആഗസ്റ്റ് 21 (5 PM)
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ നൽകിയിരിക്കുന്ന ഔദോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക.
Important Links | |
---|---|
Security Guard Notification & Application Form | Click Here |
Gardener Notification & Application Form | Click Here |
More Info | Click Here |