Office Assistant Vacancy
തൃശ്ശൂർ : വനിതാ ശിശുവികസന വകുപ്പിനു കീഴിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെന്ററിൽ ഓഫീസ് അസിസ്റ്റൻറ് തസ്തികയിലേക്ക് കരാറടിസ്ഥാനിൽ താത്കാലികനിയമനം നടത്തുന്നു.
ഏതെങ്കിലും ബിരുദവും കംപ്യൂട്ടർ / ഐടി ഡിപ്ലോമയും, ഡേറ്റാ മാനേജ്‌മെൻറ്, പ്രോസസ് ഡോക്യുമെന്റേഷൻ, വെബ് അധിഷ്ഠിത റിപ്പോർട്ടിങ് ഫോർമാറ്റുകൾ, സർക്കാർ/ സർക്കാരിതര / ഐ.ടി. അധിഷ്ഠിത സ്ഥാപനങ്ങളുമായി സംസ്ഥാനതലത്തിലോ ജില്ലാതലത്തിലോ വീഡിയോ കോൺഫറൻസിങ് എന്നിവയിൽ കുറഞ്ഞത് മൂന്നുവർഷത്തെ പരിചയവുമാണ് യോഗ്യത.
25-നും 45-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം.
തദ്ദേശവാസികൾക്ക് മുൻഗണന.
ഉദ്യോഗാർഥികൾ തിരിച്ചറിയൽ രേഖ, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യതാസർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജനുവരി 18-ന് ഉച്ചയ്ക്ക് 1-ന് കളക്ടറേറ്റിലെ നാഷനൽ ഇൻഫർമാറ്റിക്സ് സെൻ്റർ വീഡിയോ കോൺഫറൻസ്ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
വിശദ വിവരങ്ങൾക്ക് ഫോൺ: 0487 2367100