ന്യൂ ഇന്ത്യ അഷ്വറൻസിൽ 300 ഓഫീസർ ഒഴിവുകൾ

ബിരുദധാരികൾക്ക് അപേക്ഷിക്കാം | പരീക്ഷ കേന്ദ്രങ്ങൾ കേരളത്തിലും

NIACL Recruitment 2021 for Administrative Officer : പൊതുമേഖലയിലുള്ള ജനറൽ ഇൻഷുറൻസ് കമ്പനിയായ ന്യൂ ഇന്ത്യ അഷ്വറൻസിൽ ഓഫീസറാവാൻ അവസരം.

സ്കെയിൽ വൺ കേഡറിലുള്ള ഓഫീസർ (ജനറലിസ്റ്റ്) തസ്തികയിലെ 300 ഒഴിവുകളിലേക്കാണ് കമ്പനി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഭിന്നശേഷിക്കാർക്കും അപേക്ഷിക്കാം.

Job Summary
Job Role Administrative Officers (Generalists)
Qualification Any Degree
Total Posts 300
Salary Rs.32,795/- to Rs.62,315/-
Job Location Across India
Application Starting Date 1 September 2021
Last Date 21 September 2021

ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു. ⇓

നിയമനം ഇന്ത്യയിൽ എവിടെയും ലഭിക്കാം.

അടിസ്ഥാന ശമ്പള സ്കെയിൽ : 32,795 രൂപ മുതൽ 62,345 രൂപ.

യോഗ്യത :

എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാനവും മറ്റുള്ളവർക്ക് 60 ശതമാനവും മാർക്കുണ്ടായിരിക്കണം.

2021 സെപ്റ്റംബർ 30-നകം നേടിയതായിരിക്കണം യോഗ്യത.

അവസാന വർഷ/സെമസ്റ്റർ വിദ്യാർഥികൾക്ക് അപേക്ഷിക്കാമെങ്കിലും 2021 സെപ്റ്റംബർ 30-നകം യോഗ്യത നേടിയതായുള്ള രേഖ അഭിമുഖത്തിന് ഹാജരാക്കണം.

പ്രായം : 2021 ഏപ്രിൽ ഒന്നിന് 21-30 വയസ്സ്.

അതായത് 1991 ഏപ്രിൽ രണ്ടിനും 2000 ഏപ്രിൽ ഒന്നിനും ഇടയിൽ രണ്ടു തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം അപേക്ഷകർ.

ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സി. (നോൺ ക്രീമിലെയർ) വിഭാഗക്കാർക്ക് മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷത്തെ ഇളവ് ലഭിക്കും. വിമുക്തഭടർക്കും നിയമാനുസൃത ഇളവുണ്ട്.

തിരഞ്ഞെടുപ്പ് : പ്രാഥമിക പരീക്ഷയും മുഖ്യപരീക്ഷയും അഭിമുഖവും നടത്തിയാവും തിരഞ്ഞെടുപ്പ്.

ഓൺലൈനായി ഒബ്ജക്ടീവ് മാതൃകയിലായിരിക്കും പ്രാഥമികപരീക്ഷ.

100 മാർക്കിനാണ് പരീക്ഷ.

സിലബസ് പട്ടികയിൽ ⇓

പ്രാഥമിക പരീക്ഷയിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർ മുഖ്യപരീക്ഷ അഭിമുഖീകരിക്കണം.

രണ്ടു ഘട്ടങ്ങളുള്ള മുഖ്യപരീക്ഷയുടെ ഒന്നാംഘട്ടം ഒബ്ജക്ടീവും രണ്ടാംഘട്ടം ഡിസ്ക്രിപ്റ്റീവുമായിരിക്കും.

ഒബ്ജക്ടീവ് പരീക്ഷകളിൽ (പ്രാഥമിക പരീക്ഷയിലും മുഖ്യപരീക്ഷയിലും) തെറ്റുത്തരത്തിന് നാലിലൊന്ന് മാർക്ക് നഷ്ടമാവും.

അപേക്ഷാഫീസ് : എസ്.സി.,എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് 100 രൂപയും മറ്റുള്ളവർക്ക് 750 രൂപയും. ട്രാൻസാക്ഷൻ ചാർജും ഉദ്യോഗാർഥി നൽകണം.

ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.

പരീക്ഷാകേന്ദ്രങ്ങൾ :

പ്രാഥമികപരീക്ഷയ്ക്ക് കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവിടങ്ങളിൽ കേന്ദ്രമുണ്ടാവും.

മുഖ്യപരീക്ഷയ്ക്ക് കേരളത്തിൽ കൊച്ചിയാണ് പരീക്ഷാകേന്ദ്രം.

എസ്.സി., എസ്.ടി., ഒ.ബി.സി. (നോൺ ക്രീമിലെയർ), ഭിന്നശേഷി വിഭാഗക്കാർക്ക് പ്രീ-എക്സാമിനേഷൻ ട്രെയിനിങ്ങിന് അപേക്ഷിക്കാം.

എന്നാൽ ഇത് ഏതു സംവിധാനം വഴി നടത്തണമെന്നത്
അപ്പോഴത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്താവും തീരുമാനിക്കുക.

അപേക്ഷ : ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷയോടൊപ്പം ഫോട്ടോഗ്രാഫ്, സിഗ്-നേച്ചർ, വിരലടയാളം, സ്വന്തം കൈയക്ഷരത്തിലുള്ള പ്രസ്താവന തുടങ്ങിയവ സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യണം.

സ്കാൻ ചെയ്യുന്നതിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭ്യമാണ്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുവാനും www.newindia.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

പ്രധാന തീയതികൾ ചുവടെ ചേർക്കുന്നു ⇓

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി : സെപ്റ്റംബർ 21

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version