Government JobsJob NotificationsKerala Govt JobsLatest Updates
റിസർച്ച് അസോസിയേറ്റ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു
അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂൺ 30

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിൽ നടപ്പിലാക്കുന്ന പ്രോജക്ടിൽ ജി.ഐ.എസ് സ്‌പെഷ്യലിസ്റ്റ്, റിസർച്ച് അസോസിയേറ്റ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷയുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ, മാതൃക അപേക്ഷാഫോം എന്നിവ www.envt.kerala.gov.in ൽ ലഭിക്കും. (വിഞ്ജാപനവും അപേക്ഷാഫോമും ചുവടെ കൊടുത്തിട്ടുണ്ട്.)
ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്നവരെ ഇന്റർവ്യൂവിന് പരിഗണിക്കും.
ഉദ്യോഗാർഥികൾ നിർദ്ദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയും വിശദമായ ബയോഡാറ്റയും ജൂൺ 30ന് വൈകുന്നേരം അഞ്ചിന് മുൻപ്
ഡയറക്ടർ,
പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്,
നാലാംനില,
കെ.എസ്.ആർ.ടി.സി ബസ് കോംപ്ലക്‌സ്,
തമ്പാനൂർ,
തിരുവനന്തപുരം- 695001 എന്ന വിലാസത്തിൽ ലഭിക്കണം.
അപേക്ഷ ഇ-മെയിലിലും നൽകാം. ഇ-മെയിൽ വിലാസം : environmentdirectorate@gmail.com.
Important Links | |
---|---|
Official Notification & Application Form | Click Here |