തൃശൂർ,പാലക്കാട് ജില്ലകളിലെ അധ്യാപക ഒഴിവുകൾ ചുവടെ ചേർക്കുന്നു.
തൃശ്ശൂർ :
ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ കൊടുങ്ങല്ലൂർ എറിയാട് കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഇംഗ്ലീഷ്, മലയാളം, ഹിന്ദി വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്.
യോഗ്യത : 50 ശതമാനത്തിൽ കുറയാതെ മാർക്കുള്ള ബിരുദാനന്തര ബിരുദം, നെറ്റ്.
ഇംഗ്ലീഷ് വിഭാഗത്തിലേക്ക് സെപ്റ്റംബർ 24 – ന് രാവിലെ 10 – നും മലയാളം , ഹിന്ദി വിഭാഗങ്ങളിലേക്ക് 25 – ന് രാവിലെ 10 – നുമാണ് അഭിമുഖം.
ഫോൺ : 0480-2816270.
പാലക്കാട് :
വനിത ശിശു വികസന വകുപ്പിനുകീഴിൽ മുട്ടികുളങ്ങരയിൽ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ ഗവ.ചിൽഡ്രൻസ് ഹോമിൽ എജുക്കേറ്ററുടെ ഒഴിവുണ്ട്.
പുരുഷൻമാർക്ക് അപേക്ഷിക്കാം.
ശമ്പളം : 10,000 രൂപ.
യോഗ്യത : ബി.എഡ് , മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി
സൂപ്രണ്ട് ഗവ.ചിൽഡ്രൻസ് ഹോം ഫോർ ബോയ്സ്,
മുട്ടികുളങ്ങര,
പാലക്കാട് – 678594
എന്ന വിലാസത്തിൽ അപേക്ഷിക്കണം.
പ്രദേശവാസികൾക്ക് മുൻഗണന.
ഫോൺ : 0491 2556494.