ഡൽഹി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള സ്വാമി ശ്രദ്ധാനന്ദ് കോളേജിൽ അനധ്യാപക തസ്തികകളിലെ 30 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
സ്ഥിരനിയമനമാണ്.
ഓൺലൈനായി അപേക്ഷിക്കണം.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ലബോറട്ടറി അറ്റൻഡന്റ് (ബോട്ടണി , കെമിസ്ട്രി , ഫിസിക്സ് , സുവോളജി)
- ഒഴിവുകളുടെ എണ്ണം : 14
- യോഗ്യത : സയൻസ് വിഷയം ഉൾപ്പെട്ട പത്താംക്ലാസ് വിജയം / തത്തുല്യം.
- പ്രായപരിധി : 30 വയസ്സ്.
തസ്തികയുടെ പേര് : ലാബ് അസിസ്റ്റന്റ്
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : പ്ലസ്ടു /തത്തുല്യം.
- പ്രായപരിധി : 30 വയസ്സ്.
തസ്തികയുടെ പേര് : ലൈബ്രറി അറ്റൻഡന്റ്
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : പത്താംക്ലാസ് വിജയം /തത്തുല്യം , ലൈബ്രറി സയൻസിൽ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ സർട്ടിഫിക്കറ്റ് , സെക്കൻഡറി ലെവലിൽ കംപ്യൂട്ടർ ഒരു വിഷയമായി പഠിച്ചിരിക്കണം.
- അല്ലെങ്കിൽ കംപ്യൂട്ടർ ബേസിക് കോഴ്സ് കഴിഞ്ഞിരിക്കണം.
- പ്രായപരിധി- 30 വയസ്സ്.
തസ്തികയുടെ പേര് : ജൂനിയർ അസിസ്റ്റന്റ്
- യോഗ്യത : പ്ലസ് ടു / തത്തുല്യം , ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്ക് / ഹിന്ദിയിൽ 30 വാക്ക് ടൈപ്പിങ് സ്പീഡ് ഉണ്ടായിരിക്കണം.
- പ്രായപരിധി : 27 വയസ്സ്.
ഉയർന്ന പ്രായപരിധിയിൽ സംവരണവിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
ഫീസ് : ജനറൽ , ഒ.ബി.സി , ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങൾക്ക് 500 രൂപയും എസ്.സി , എസ്.ടി
വിഭാഗക്കാർക്ക് 250 രൂപയും (വനിത കൾക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല).
മറ്റ് ഒഴിവുകൾ :
- അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ -01 ,
- സീനിയർ പി.എ.ടു പ്രിൻസിപ്പൽ -01 ,
- സീനിയർ അസിസ്റ്റന്റ് -01 (ഭിന്നശേഷി വി.ഐ. വിഭാഗം) ,
- പ്രൊഫഷണൽ അസിസ്റ്റന്റ് -01 ,
- സെമി പ്രൊഫഷണൽ അസിസ്റ്റന്റ് -02 ,
- സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (കംപ്യൂട്ടർ) -01
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും വെബ്സൈറ്റ് : www.ss.du.ac.in
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 20.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |