ഔഷധ സസ്യ ബോർഡിൽ ടെക്നിക്കൽ അസിസ്റ്റൻറ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 02
സംസ്ഥാന ഔഷധ സസ്യ ബോർഡിൽ ടെക്നിക്കൽ അസിസ്റ്റൻറ് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ 6 തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത : അംഗീകൃത സർവകലാശാലയിൽനിന്ന് 60 ശതമാനത്തിൽ കുറയാതെ ബോട്ടണിയിലുള്ള ബിരുദം.
അംഗീകൃത സ്ഥാപനത്തിൽ ഔഷധ സസ്യങ്ങളുടെ ഗവേഷണത്തിലും സംരക്ഷണത്തിലും വികസന പദ്ധതികളിലും ഓഫീസ് ജോലികളിലുമുള്ള അഞ്ചുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും കംപ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം.
ശമ്പളം : 22,200-48,000 രൂപ.
പ്രായപരിധി : 2021 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത് (നിയമാനുസൃത വയസ്സിളവ് ബാധകം).
വിശദവിവരങ്ങളും അപേക്ഷാഫോറവും www.smpbkerala.org എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷാഫോറം യോഗ്യത , വയസ്സ് , പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ,
സംസ്ഥാന ഔഷധ സസ്യ ബോർഡ് ,
കേരള , ഷൊർണ്ണൂർ റോഡ് ,
തിരുവമ്പാടി പി.ഒ ,
തൃശ്ശൂർ -22
എന്ന വിലാസത്തിൽ അയയ്ക്കണം.
ഫോൺ : 0487-2323151.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 02.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |