സി-മെറ്റിൽ സീനിയർ ലക്ചറർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 19

സംസ്ഥാനസർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് ടെക്നോളജി (സി-മെറ്റ്) യുടെ കീഴിലെ നഴ്സിങ് കോളേജുകളിൽ സീനിയർ ലക്ചറർ (നഴ്സിങ്) തസ്തികയിൽ രണ്ട് ഒഴിവുണ്ട്.

ഒരുവർഷത്തെ കരാറിലാണ് നിയമനം.

യോഗ്യത : എം.എസ്‌.സി നഴ്സിങ്, കേരള നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ.

പ്രായപരിധി : 40 വയസ്സ്. (എസ്.സി/എസ്.ടി/ഒ.ബി.സി. വിഭാഗക്കാർക്ക് നിയമാനുസൃതമായ വയസ്സിളവുണ്ട്)

ശമ്പളം : 21,600 രൂപ.

www.simet.kerala.gov.in എന്ന വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി അപേക്ഷ നൽകാം.

അപേക്ഷാഫീസ് : 250 രൂപ.

എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് 125 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈൻ അപേക്ഷ പൂർത്തിയാക്കിയതിനുശേഷം തപാലിലും അപേക്ഷ അയക്കണം.

ഫോൺ : 0471-2302400.

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 19.

തപാലിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 23.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version