Latest Updates10/+2 JobsGovernment JobsITI/Diploma JobsJob NotificationsKerala Govt Jobs
പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് പുരാരേഖാ വകുപ്പിൽ കൺസർവേഷൻ പ്രോജക്ട് ട്രെയിനി അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 20

സംസ്ഥാന പുരാരേഖാ വകുപ്പ് നിരണം സെൻറ് മേരീസ് ഓർത്തഡോക്സ് സിറിയൻ ചർച്ചിൽ സൂക്ഷിച്ചിട്ടുള്ള ചരിത്ര രേഖകളുടെ ശാസ്ത്രീയ സംരക്ഷണ പദ്ധതി നടപ്പാക്കുന്നുണ്ട്.
ഇതിനുവേണ്ടി കൺസർവേഷൻ പ്രോജക്ട് ട്രെയിനികളെ ആവശ്യമുണ്ട്.
തസ്‌തിക,യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : കൺസർവേഷൻ പ്രോജക്ട് ട്രെയിനി മെൻറിങ്
- യോഗ്യത : എസ്.എസ്.എൽ.സി , ബുക്ക് ബൈൻറിങ്ങിൽ കെ.ജി.ടി.ഇ /എം.ജി.ടി.ഇ(ലോവർ / ഹയർ) സർട്ടിഫിക്കറ്റ് തത്തുല്യമായ പരീക്ഷാ യോഗ്യത.
- രേഖകളുടെ ശാസ്ത്രീയ സംരക്ഷണത്തിൽ രണ്ടുവർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയം.
തസ്‌തികയുടെ പേര് : കൺസർവേഷൻ പ്രോജക്ട് ട്രെയിനി (ബൈൻറിങ്)
- യോഗ്യത : എസ്.എസ്.എൽ.സി , ബുക്ക് ബൈൻറിങ്ങിൽ കെ.ജി.ടി.ഇ / എം.ജി.ടി.ഇ(ലോവർ) സർട്ടിഫിക്കറ്റ് തത്തുല്യമായ പരീക്ഷാ യോഗ്യത.
- സർക്കാർ നിശ്ചയിച്ചിട്ടുള്ള പ്രായപരിധി ബാധകമാണ്.
അപേക്ഷ അയയ്ക്കേണ്ട വിലാസം :
ഡയറക്ടർ,
സംസ്ഥാന പുരാരേഖാ വകുപ്പ്,
നളന്ദ , തിരുവനന്തപുരം -3.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 20