എസ്.എസ്.സി വിജ്ഞാപനം | കേന്ദ്ര സർവീസിൽ സ്റ്റെനോഗ്രാഫർ ഒഴിവ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 04

സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.സി) സ്റ്റെനോഗ്രാഫർ ഗ്രേഡ് സി & ഡി എക്സാമിനേഷൻ 2020-ന് അപേക്ഷ ക്ഷണിച്ചു.
കേന്ദ്ര സർക്കാരിൻെറ വിവിധ ഡിപ്പാർട്ട്മെൻറുകളിൽ നിയമനം ലഭിക്കുന്ന പരീക്ഷയാണിത്.
ഇതിൽ ബോർഡർ റോഡ്സ് ഓർഗനൈസേഷനിലെ ഒഴിവിലേക്ക് പുരുഷന്മാർക്ക് മാത്രമേ അപേക്ഷിക്കാനാവൂ.
യോഗ്യത :
- പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യം.
- 01.08.2020 – ന് മുൻപ് നേടിയതായിരിക്കണം പന്ത്രണ്ടാം ക്ലാസ് യോഗ്യത.
- ടൈപ്പിങ് പരിജ്ഞാനം ഉണ്ടായിരിക്കണം.
പ്രായപരിധി :
- സ്റ്റെനോഗ്രാഫർ ഗ്രേഡ് സി-യിൽ 18-30 വയസ്സ്.
- സ്റ്റെനോഗ്രാഫർ ഗ്രേഡ് ഡി-യിൽ 18-27 വയസ്സ്.
- 01.08.2020 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
എസ്.സി. / എസ്.ടി . വിഭാഗത്തിന് 5 വർഷവും ഒ.ബി.സി. വിഭാഗത്തിന് 3 വർഷവും ഭിന്നശേഷി (ജനറൽ) വിഭാഗത്തിന് 10 വർഷവും ഭിന്നശേഷി (ഒ.ബി.സി) വിഭാഗത്തിന് 13 വർഷവും ഭിന്നശേഷി (എസ്.സി/എസ്.ടി.) വിഭാഗത്തിന് 15 വർഷവും വയസ്സിളവ് ലഭിക്കും.
പരീക്ഷ :
- കംപ്യൂട്ടർ ബേസ്ഡ് പരീക്ഷയായിരിക്കും.
- 29.03.2021 മുതൽ 31.03.2021 വരെയായിരിക്കും പരീക്ഷ.
കേരളത്തിൽ എറണാകുളം,കണ്ണൂർ,കൊല്ലം,കോട്ടയം,കോഴിക്കോട്,തിരുവനന്തപുരം, തൃശ്ശൂർ എന്നീ ജില്ലകളിലാണ് പരീക്ഷാകേന്ദ്രം.
സിലബസ് :
- മൂന്ന് പാർട്ടിലായിരിക്കും പരീക്ഷ.
1) കംപ്യൂട്ടർ ബേസ്‌ഡ് പരീക്ഷ :
Subject | No. of Qns & Marks |
General Intelligence & Reasoning | 50 |
General Awareness | 50 |
English Language and Comprehension | 100 |
Total | 200 |
2) സ്കിൽ ടെസ്റ്റ് :
Post | Language of Skill Test | Time Duration(in minutes) |
Stenographer Grade-D | English | 50 |
Stenographer Grade-D | Hindi | 65 |
Stenographer Grade-C | English | 40 |
Stenographer Grade-C | Hindi | 55 |
അപേക്ഷാഫീസ് :
എസ്.സി / എസ്.ടി / ഭിന്നശേഷിക്കാർ / വിമുക്തഭടർ / വനിതകൾ എന്നിവർക്ക് ഫീസില്ല.
മറ്റുള്ളവർക്ക് 100 രൂപ.
ഫീസ് നെറ്റ് ബാങ്കിങ് /വിസ , മാസ്റ്റർ കാർഡ് , മാസ്റ്ററോ, റുപെ ക്രഡിറ്റ് / ഡെബിറ്റ് കാർഡ് വഴി അടയ്ക്കാം.
എസ്.ബി.ഐ ബ്രാഞ്ച് മുഖേന ചെല്ലാൻ വഴിയും ഫീസ് അടയ്ക്കാം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.ssc.nic.in എന്ന വെബ്സൈറ്റ് വഴി വൺ ടൈം രജിസ്ട്രേഷൻ ചെയ്ത് വേണം അപേക്ഷിക്കാൻ.
അപേക്ഷയോടൊപ്പം പാസ്പോർട്ട് സൈസ് ഫോട്ടോ ജെ.പി.ഇ.ജി. ഫോർമാറ്റിൽ 20-50 കെ.ബി സൈസിൽ 3.5 വീതിയിലും 4.5 ഉയരത്തിലും അപ്ലോഡ് ചെയ്യണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 04
വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
More Details | Click Here |