Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest Updates10/+2 JobsGovernment JobsJob Notifications

കമ്പൈൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷ | കേന്ദ്ര സർവീസിൽ അവസരം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 15

കേന്ദ്ര സർവീസിലേക്ക് ഓഫീസർ നിയമനം ലഭിക്കുന്ന കമ്പൈൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷയ്ക്ക് എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു.

പരസ്യവിജ്ഞാപന നമ്പർ : F.No. 3/3/2020 – P&P – I (Vol -1).

വിവിധ ഡിപ്പാർട്ട്മെൻറ് മന്ത്രാലയം / ഓഫീസുകൾ എന്നിവിടങ്ങളിൽ ലോവർ ഡിവിഷൻ ക്ലർക്ക് / ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് , പോസ്റ്റൽ അസിസ്റ്റൻറ് /സോർട്ടിങ് അസിസ്റ്റൻറ് , ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലാണ് അവസരം.

കേരളത്തിൽ ഏഴ് പരീക്ഷാകേന്ദ്രങ്ങളുണ്ട്.

യോഗ്യത :

  • പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം.
  • കൺട്രോളർ ആൻഡ് ഓഡിറ്റ് ജനറൽ ഓഫീസിലെ ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവിലേക്ക് മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച് സയൻസ് സ്ട്രീമിലെ പ്ലസ്ടു പാസായിരിക്കണം.

പ്രായം :

  • 18-27 വയസ്സ്.
  • 01.01.2021 തീയതി വെച്ചാണ് പ്രായം കണക്കാക്കുന്നത്.
  • ഉദ്യോഗാർഥികൾ 02.01.1994 – നും 01.01.2003 – നും ഇടയിൽ ജനിച്ചവരായിരിക്കണം.
  • എസ്.സി/ എസ്.ടി വിഭാഗത്തിന് 5 വർഷവും ഒ.ബി.സി വിഭാഗത്തിന് മൂന്ന് വർഷവും വയസ്സിളവ് ലഭിക്കും.
  • ജനറൽ ഭിന്നശേഷിക്കാർക്ക് 10 വർഷവും ഒ.ബി.സി ഭിന്നശേഷിക്കാർക്ക് 13 വർഷവും എസ്.സി/എസ്.ടി/ഭിന്നശേഷിക്കാർക്ക് 15 വർഷവും വയസ്സിളവ് ലഭിക്കും.

പരീക്ഷ :

  • മൂന്ന് ഘട്ടത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.
  • ആദ്യത്തെ ഘട്ടം കംപ്യൂട്ടർ ബേസ്ഡ് പരീക്ഷയും രണ്ടാമത്തെ ഘട്ടം ഡിസ്ട്രിപ്റ്റീവ് പരീക്ഷയും മൂന്നാം ഘട്ടം സ്കിൽ ടെസ്റ്റ് / ടൈപ്പിങ് ടെസ്റ്റ് എന്നിവയുമായിരിക്കും.
  • കേരളത്തിൽ എറണാകുളം , കണ്ണൂർ , കൊല്ലം , കോട്ടയം , കോഴിക്കോട് , തൃശ്ശൂർ , തിരുവനന്തപുരം എന്നിവിടങ്ങളിലായിരിക്കും പരീക്ഷാകേന്ദ്രം.

Computer-Based Examination Tier-I (Objective Type) :

Part Subject No of Questions Maximum Marks
I English Language
(Basic Knowledge)
25 50
II General Intelligence 25 50
III Quantitative Aptitude
(Basic Arithmetic
Skill)
25 50
IV General Awareness 25 50

സ്കിൽ ടെസ്റ്റ് / ടൈപ്പിങ് ടെസ്റ്റ് :

പരീക്ഷയിൽ വിജയിക്കുന്നവർക്ക് അംഗീകൃത ഏജൻസിയായിരിക്കും പരീക്ഷ നടത്തുന്നത്.

വിവിധ തസ്തികകൾക്ക് വ്യത്യസ്ത രീതിയിലായിരിക്കും സ്കിൽ ടെസ്റ്റ്.

വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷാഫീസ് : 100 രൂപ.

വനിതകൾ / എസ്.സി / എസ്.ടി / അംഗപരിമിതർ / വിമുക്തഭടർ എന്നിവർക്ക് ഫീസില്ല.

ഭീം യു.പി.ഐ/ ഡെബിറ്റ് കാർഡ്/ ഇൻറർനെറ്റ് ബാങ്കിങ് വഴി ഓൺലൈൻ ആയോ എസ്.ബി.ഐ ചെലാൻ ഉപയോഗിച്ച് സ്റ്റേറ്റ് 2 ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ശാഖകളിലോ ഫീസടയ്ക്കാം.

ഫീസ് അടച്ചതിന്റെ വിശദാംശങ്ങൾ ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് വ്യക്തമാക്കുകയും വേണം.

ഫീസ് അടയ്ക്കുന്നത് സംബന്ധിച്ച നിർദേശങ്ങൾ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.ssc.nic.in എന്ന വെബ്സൈറ്റ് കാണുക.

ഈ വെബ്സൈറ്റ് വഴി വൺടൈം രജിസ്ട്രേഷൻ നടത്തി വേണം അപേക്ഷിക്കാൻ.

രജിസ്ട്രേഷൻ സമയത്ത് കളർ ഫോട്ടോഗ്രാഫ് (20-50 കെ.ബി സൈസിൽ) ജെ.പി.ഇ.ജി ഫോർമാറ്റിൽ അപ്ലോഡ് ചെയ്യണം.

ഫോട്ടോ മൂന്ന് മാസത്തിനകം എടുത്തതായിരിക്കണം.

ഫോട്ടോയിൽ തീയതി പ്രിൻറ് ചെയ്തിരിക്കണം.

3.5 വീതിയിൽ 4.5 ഉയരത്തിലുള്ള ഫോട്ടോയായിരിക്കണം അപ്ലോഡ് ചെയ്യേണ്ടത്.

വൺടൈം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയതിന് ശേഷം അതെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 15.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!