തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ വിവിധ തസ്തികകളിലായി 33 ഒഴിവ്.
30 ജനറൽ അപ്രൻറിസ് ഒഴിവാണ്.
അപ്രൻറിസുകൾക്ക് ഒരു വർഷത്തെ പരിശീലനമായിരിക്കും.
തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.
തസ്‌തികയുടെ പേര് : ജനറൽ അപ്രൻറിസ്
- ഒഴിവുകളുടെ എണ്ണം : 30
- യോഗ്യത : ബിരുദം അല്ലെങ്കിൽ തത്തുല്യം.
- പ്രായപരിധി : 35 വയസ്സ്.
- സ്റ്റൈപെൻഡ് : 9,000 രൂപ.
അഭിമുഖ സ്ഥലം : തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ് കാമ്പസിൽ പ്രവർത്തിക്കുന്ന അച്യുതമേനോൻ സെൻറർ ഫോർ ഹെൽത്ത് സയൻസസ് സ്റ്റഡീസിൽ.
അഭിമുഖ തീയതി : മേയ് 4 രാവിലെ 9 മണിക്ക്.
തസ്‌തികയുടെ പേര് : ജൂനിയർ പ്രോജക്ട് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഫിസിയോതെറാപ്പി ബിരുദം. കംപ്യൂട്ടർ ആപ്ലിക്കേഷൻ പരിജ്ഞാനവും ക്ലിനിക്കൽ റിസർച്ച് പ്രവൃത്തിപരിചയവും അഭിലഷണീയം.
- പ്രായപരിധി : 35 വയസ്സ്.
- ശമ്പളം : 16,000 രൂപ.
അഭിമുഖസ്ഥലം : ശ്രീചിത്ര കാമ്പസിലെ മൂന്നാം നിലയിലെ മിനി കോൺഫറൻസ് ഹാളിൽ.
അഭിമുഖ ദിവസം : മേയ് 4 രാവിലെ 10 മണിക്ക്.
തസ്‌തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത :
- ബി.എസ്.സിയും ഒരു വർഷത്തെ ന്യൂറോ ടെക്നോളജി സർട്ടിഫിക്കറ്റും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കിൽ
- ബി.എസ്.സിയും രണ്ട് വർഷത്തെ ന്യൂറോ ടെക്നോളജി സർട്ടിഫിക്കറ്റും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും.അല്ലെങ്കിൽ
- ന്യൂറോ ടെക്നോളജി ബി.എസ്.സിയും നാല് വർഷത്തെ പ്രവൃത്തിപരിചയവും.കംപ്യൂട്ടർ ഓപ്പറേഷൻ പരിജ്ഞാനം അഭിലഷണീയം.
- പ്രായപരിധി : 35 വയസ്സ്
തിരഞ്ഞെടുപ്പ് : എഴുത്തുപരീക്ഷയിലൂടെ.
തിരഞ്ഞെടുപ്പ് സ്ഥലം : തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ് കാമ്പസിൽ പ്രവർത്തിക്കുന്ന അച്യുതമേനോൻ സെൻറർ ഫോർ ഹെൽത്ത് സയൻസസ് സ്റ്റഡീസിൽ.
തിരഞ്ഞെടുപ്പ് തീയതി : മേയ് 6 രാവിലെ 9 മണിക്ക്.
വിശദ വിവരങ്ങൾക്ക് www.sctimst.ac.in എന്ന വെബ്സൈറ്റ് കാണുക.
Important Links | |
---|---|
Official Notification for General Apprentice | Click Here |
Official Notification for Junior Project Assistant | Click Here |
Official Notification for Technical Assistant | Click Here |
More Info | Click Here |