കെ.എം.എം.എല്ലിൽ 49 അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി : മാർച്ച് 01

കൊല്ലത്തെ കേരള മിനറൽസ് ആൻഡ് മെറ്റൽസിൽ വിവിധ തസ്തികകളിലായി 49 അവസരം.
മിനറൽ സെപ്പറേഷൻ യുണിറ്റിലാണ് അവസരം.
ജൂനിയർ ടെക്നീഷ്യൻ തസ്തികയിൽ 38 ഒഴിവുണ്ട്.
തപാൽ വഴി അപേക്ഷിക്കാം.
തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
ഓഫീസർ ലെവൽ : 04
തസ്തികയുടെ പേര് : പേഴ്സണൽ ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിരുദവും പേഴ്സണൽ മാനേജ്മെൻറ് ബിരുദാനന്തരബിരുദവും.
- അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : സെക്യൂരിറ്റി ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിരുദവും മിലിട്ടറി/ പാരാമിലിട്ടറി പോലീസ് സർവീസിൽ ഓഫീസർ ലെവലിലുള്ള പത്തുവർഷത്തെ പ്രവൃത്തിപരിചയവും.
തസ്തികയുടെ പേര് : മൈൻസ് ഫോർമാൻ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : പത്താംക്ലാസും മൈൻസ് ഫോർമാൻസ് കോംപീറ്റൻസ് സർട്ടിഫിക്കറ്റും.
മെക്കനൈസ്ഡ് ഓപ്പൺകാസ്റ്റ് മൈനിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 36 വയസ്സ്. സെക്യൂരിറ്റി ഓഫീസർ തസ്തികയിൽ 46 വയസ്സ്.
എക്സിക്യൂട്ടീവ് ട്രെയിനി : 07
തസ്തികയുടെ പേര് : മെക്കാനിക്കൽ
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത :മെക്കാനിക്കലിൽ ബി.ടെക് ബിരുദം.
തസ്തികയുടെ പേര് : ഇലക്ട്രിക്കൽ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ഇലക്ട്രിക്കൽ എൻജിനീയറിങ് ബി.ടെക്.
തസ്തികയുടെ പേര് : ഇൻസ്ട്രുമെൻറഷൻ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഇൻസ്ട്രുമെൻറഷൻ ബി.ടെക്.
പ്രായപരിധി : 30 വയസ്സ്.
വർക്ക്മെൻ – ജൂനിയർ ടെക്നീഷ്യൻ : 38
ഒഴിവുകൾ :
- ഫിറ്റർ -24 ,
- ഇലക്ട്രീഷ്യൻ -07 ,
- വെൽഡർ -02 ,
- ടർണർ -01 ,
- ബ്ലാക്സിത്ത് -01 ,
- പ്ലംബർ -01 ,
- ഇൻസ്ട്രുമെൻറഷൻ -02
യോഗ്യത : ഐ.ടി.ഐ പാസായ സർട്ടിഫിക്കറ്റ് , ഇൻസ്ട്രുമെൻറഷൻ തസ്തികയിൽ ഇൻസ്ട്രുമെൻറഷൻ / ഇലക്ട്രോണിക്സ് , ഇലക്ട്രിക്കൽ ഡിപ്ലോമ.
മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 18-36 വയസ്സ്.
അപേക്ഷാഫീസ് : 500 രൂപ.
വർക്ക്മെൻ കാറ്റഗറിയിൽ 300 രൂപ.
എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് ഫീസില്ല.
വെബ്സൈറ്റിലൂടെ ഫീസടയ്ക്കാം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ പൂരിപ്പിച്ച് അനുബ ന്ധരേഖകളുമായി
Head of Department (P&A/L) ,
The Kerala Minerals and ) Metals Ltd ,
PB No. 4 ,
Sankaramangalam ,
Chavara , Kollam – 691583
എന്ന വിലാസത്തിലേക്ക് അയക്കുക.
വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.kmml.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി : മാർച്ച് 01.
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |