നേവിയിൽ 26 അവസരം | പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം

ഇന്ത്യൻ നേവി-യിൽ പ്ലസ് ടു-ക്കാർക്ക് അവസരം.
26 ഒഴിവുകളാണുള്ളത്.
Job Summary | |
---|---|
Job Role | 10+2 Cadet Entry Scheme(B.Tech Entry) |
Qualification | 12th |
Total Vacancies | 26 |
Experience | Freshers |
Salary | As per govt norms |
Job Location | Across India |
Application Last Date | 09 February 2021 |
പ്ലസ് ടു (ബി.ടെക്) കേഡറ്റ് എൻട്രി സ്കീമിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം.
പെർമനന്റ് കമ്മീഷൻ വ്യവസ്ഥയിലായിരിക്കും നിയമനം.
ഏഴിമല നേവൽ അക്കാദമിയിലാണ് ഒഴിവുകൾ.
ജൂലായ് 2021-ലായിരിക്കും കോഴ്സ് ആരംഭിക്കുക.
ജെ.ഇ.ഇ.മെയിൻ പരീക്ഷയിൽ പങ്കെടുത്തവർക്കും സർവീസ് സെലക്ഷൻ ബോർഡിന്റെ ഓൾ ഇന്ത്യ റാങ്കിങ്ങിൽ ഉൾപ്പെട്ടവർക്കുമാണ് അവസരം.
ജനുവരി 29 മുതൽ അപേക്ഷിച്ച് തുടങ്ങാം.
ഒഴിവുകൾ :
- എഡ്യൂക്കേഷൻ ബ്രാഞ്ച് – 5
- എക്സിക്യൂട്ടീവ് ആൻഡ് ടെക്നിക്കൽ ബ്രാഞ്ച് -21
യോഗ്യത :
- 10+2 പാറ്റേണിൽ സീനിയർ സെക്കൻഡറി പരീക്ഷ പാസ്സ് അല്ലെങ്കിൽ തത്തുല്യം.
- ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നീ വിഷയങ്ങളിൽ 70 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിന് കുറഞ്ഞത് 50 ശതമാനം മാർക്കും വേണം.
പ്രായപരിധി : 02 ജനുവരി 2002 മുതൽ 01 ജൂലായ് 2004-നും ഇടയിൽ ജനിച്ചവർക്കാണ് അവസരം.(രണ്ട് തീയതികളുമുൾപ്പെടെ)
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദ വിവരങ്ങൾക്കും അപേക്ഷിക്കുവാനും www.joinindiannavy.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 09
വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Important Links | |
---|---|
Notification | Click Here |
Apply Online | Click Here |