സ്പോർട്സ് അതോറിറ്റിയിൽ സയന്റിഫിക് സ്റ്റാഫ്

കേന്ദ്ര സർക്കാരിനു കീഴിലുള്ള സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ സയന്റിഫിക് സ്റ്റാഫ് ഒഴിവുകളിലേക്കു കരാർ നിയമനം നടത്തുന്നു. തിരുവനന്തപുരം, ബെംഗളുരു, ഔറംഗാബാദ്, ഭോപാൽ, ഗാന്ധിനഗർ, ഗുവാഹത്തി, ഇംഫാൽ,ലക്നൗ, കൊൽക്കത്ത, റോത്തക്, സോൻപത്, പട്യാല എന്നിവിടങ്ങളിലായി 341 ഒഴിവ്.

തിരുവനന്തപുരത്ത് 27 ഒഴിവ്.

പിജി/ പിഎച്ച്ഡി/ പിജി ഡിപ്ലോമ/ ഡിപ്ലോമ/ പ്ലസ്ടു യോഗ്യതയും 35-45 വയസിൽ താഴെ പ്രായമുള്ളവർക്കുമാണ് അവസരം.

നിശ്ചിത പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

അപേക്ഷ ഫെബ്രുവരി 15 വരെ

വെബ്സൈറ്റ് : www.sportsauthorityofindia.nic.in

Exit mobile version