പത്താം ക്ലാസ്സ്/ഉയർന്ന യോഗ്യതയുള്ളവർക്ക് സ്‌പെഷ്യൽ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ നിയമനം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂലായ് 30
തൃശൂർ ആസ്ഥാനമായ സ്‌പെഷ്യൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ കരാർ അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എൽ.ഡി ക്ലർക്ക്, എൽ.ഡി ടൈപ്പിസ്റ്റ്, പ്യൂൺ/ ഓഫീസ് അറ്റൻഡൻ്‌സറ് തസ്തികകളിലാണ് നിയമനം.
എസ്. എസ്.എൽ.സിയാണ് എൽ.ഡി ക്ലർക്കിന്റെ യോഗ്യത.
കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.
എസ്.എസ്.എൽ.സി, കെ.ജി.ടി.ഇ ടൈപ്പ് റൈറ്റിംഗ് ഇംഗ്‌ളീഷ് (ലോവർ), മലയാളം (ലോവർ), കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗ് (ഇംഗ്‌ളീഷ്, മലയാളം) എന്നിവയാണ് എൽ.ഡി.ടൈപ്പിസ്റ്റിന്റെ യോഗ്യത.
പ്യൂൺ, ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ മലയാളം എഴുതാനും വായിക്കാനും അറിയാവുന്നവർക്ക് അപേക്ഷിക്കാം.
- എൽ. ഡി. ക്ലർക്ക്, ടൈപ്പിസ്റ്റ് തസ്തികകൾക്ക് 20,760 രൂപയാണ് വേതനം.
- പ്യൂൺ, ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ 18,030 ആണ് വേതനം.
ഉദ്യോഗാർത്ഥികൾ കുറഞ്ഞത് അഞ്ച വർഷം സംസ്ഥാന, കേന്ദ്ര സർവീസുകളിലൊന്നിൽ അതേ തസ്തികയിലോ ഉയർന്ന തസ്തികയിലോ പ്രവർത്തി പരിചയം ഉള്ളവരായിരിക്കണം.
60 വയസിൽ താഴെയായിരിക്കണം പ്രായം.
കേരള ഹൈക്കോടതി/ സബോർഡിനേറ്റ് ജുഡീഷ്യറി/ നിയമവകുപ്പ്/ അഡ്വക്കേറ്റ്‌സ് ജനറൽ ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്ത് പരിചയമുള്ളവർക്കും സർവീസിൽ നിന്ന് വിരമിച്ച കോടതി ജീവനക്കാർക്കും മുൻഗണനയുണ്ട്. അപേക്ഷകൾ ജൂലായ് 30 നകം ലഭിക്കണം.
വിലാസം:
ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്,
ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി,
അയ്യന്തോൾ പി. ഒ, തൃശൂർ 680003.
ഇമെയിൽ വിലാസം : cjmtsr@kerala.gov.in
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 30