Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest Updates10/+2 JobsDistrict Wise JobsErnakulamGovernment JobsJob NotificationsJobs @ KeralaKerala Govt Jobs

കേരള ഹൈക്കോടതിയിൽ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 05

കേരള ഹൈക്കോടതിയിൽ 26 ഒഴിവുകളുണ്ട്.

പേഴ്സണൽ അസിസ്റ്റൻറിൻെറ ഇരുപത്തിമൂന്നും പ്ലംബറുടെ രണ്ടും കെയർടേക്കറുടെ ഒന്നും ഒഴിവുകളാണുള്ളത്.

തസ്‌തികയുടെ പേര് : പേഴ്സണൽ അസിസ്റ്റൻറ് (ഗ്രേഡ് II) റ്റു ജഡ്ജ്

ഒഴിവുകളുടെ എണ്ണം : 23

  • റിക്രൂട്ട്മെൻറ് നമ്പർ : 14/2020
    ഒമ്പതാം എൻ.സി.എ വിജ്ഞാപനം.എസ്.ടി.-1

 

  • റിക്രൂട്ട്മെൻറ് നമ്പർ : 15/2020
    രണ്ടാം എൻ.സി.എ വിജ്ഞാപനം. എസ്.സി.-2

 

  • റിക്രൂട്ട്മെൻറ് നമ്പർ : 16/2020
    ഒന്നാം എൻ.സി.എ വിജ്ഞാപനം.എസ്.ഐ.യു.സി.നാടാർ-1,എസ്.ടി-1,എസ്.സി.പരിവർത്തന ക്രൈസ്തവർ-1,എസ്.സി.-3,ഹിന്ദു നാടാർ-1,മുസ്ലിം-3,വിശ്വകർമ-1,ഈഴവ/തിയ്യ/ബില്ലവ-2.
  • റിക്രൂട്ട്മെൻറ് നമ്പർ : 17/2020

നേരിട്ടുള്ള നിയമനമാണ്.
ജനറൽ-7

യോഗ്യത : ബിരുദം , കെ.ജി.ടി.ഇ (ഹയർ) ഇൻ ടൈപ്പ് റൈറ്റിങ് (ഇംഗ്ലീഷ്) , കെ.ജി.ടി.ഇ(ഹയർ) ഇൻ ഷോർട്ട് ഹാൻഡ് (ഇംഗ്ലീഷ്) അല്ലെങ്കിൽ തത്തുല്യയോഗ്യത.

കംപ്യൂട്ടർ വേർഡ് പ്രോസസിങ്ങിലുള്ള സർട്ടിഫിക്കറ്റ് അഭികാമ്യം.

പ്രായപരിധി : 1984 ജനുവരി രണ്ടിനും 2002 ജനുവരി ഒന്നിനും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം (നിയമാനുസൃത വയസ്സിളവുണ്ട്).

പ്രായോഗികപരീക്ഷയുടെയും അഭിമുഖത്തിൻറെയും അടിസ്ഥാനത്തിലാണ് റാങ്ക് പട്ടിക തയ്യാറാക്കുക.

ഓരോ റിക്രൂട്ട്മെൻറ് നമ്പറിലും വ്യത്യസ്ത റാങ്ക്പട്ടിക തയ്യാറാക്കും.

അപേക്ഷാഫീസ് : 500 രൂപ.


തസ്‌തികയുടെ പേര് : കെയർ ടേക്കർ

  • ഒഴിവുകളുടെ എണ്ണം : 01

റിക്രൂട്ട്മെൻറ് നമ്പർ : 23/2020

യോഗ്യത : പ്ലസ് ടു തത്തുല്യം , ഹോട്ടൽ ആൻഡ് കാറ്ററിങ് മാനേജ്മെൻറിൽ അംഗീകൃത ബിരുദം / ഡിപ്ലോമ അല്ലെങ്കിൽ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ എൻ.സി.വി.ടി.യിൽ നിന്നോ കെ.ഐ.എച്ച്.എം.എസിൽ നിന്നോ സമാന അംഗീകൃത സ്ഥാപനങ്ങളിൽനിന്നോ കുക്കറിയിലോ സമാന വിഷയങ്ങളിലോ ഉള്ള ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്.

അപേക്ഷകർ നല്ല ആരോഗ്യമുള്ളവരാകണം.

പ്രായപരിധി : 1984 ജനുവരി രണ്ടിനും 2002 ജനുവരി ഒന്നിനും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരാകണം (നിയമാനുസൃത വയസ്സിളവുണ്ട്).

ശമ്പളം : 18,000- 41,500 രൂപ.

അഭിമുഖത്തിൻറെ അടിസ്ഥാനത്തിലാകും നിയമനം.

അപേക്ഷാഫീസ് : 450 രൂപ.

തസ്‌തികയുടെ പേര് : പ്ലംബർ

  • ഒഴിവുകളുടെ എണ്ണം : 02

റിക്രൂട്ട്മെൻറ് നമ്പർ : 26/2020

യോഗ്യത : എസ്.എസ്.എൽ.സി , പ്ലംബർ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 1984 ജനുവരി രണ്ടിനും 2002 ജനുവരി ഒന്നിനും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരാകണം (നിയമാനുസൃത വയസ്സിളവുണ്ട്).

ശമ്പളം : 18,000 -41,500 രൂപ.

എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിൻറയും അടിസ്ഥാനത്തിലാകും നിയമനം.

പരീക്ഷാകേന്ദ്രം എറണാകുളമായിരിക്കും.

അപേക്ഷാഫീസ് : 450 രൂപ.

വിശദവിവരങ്ങൾ www.hckrecruitment.nic.in എന്ന വെബ്സൈറ്റിലുണ്ട്.


അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി വെബ്സൈറ്റ് വഴി ജനുവരി എട്ടുമുതൽ അപേക്ഷ അയയ്ക്കാം.

എസ്.സി, എസ്.ടി.വിഭാഗക്കാർ , ഭിന്നശേഷിക്കാരായ തൊഴിൽരഹിതർ എന്നിവർ ഫീസടയ്ക്കേണ്ടതില്ല.

രണ്ട് ഘട്ടങ്ങളായാണ് അപേക്ഷ അയയ്ക്കേണ്ടത്.

ആദ്യഘട്ടത്തിൽ അപേക്ഷകർ രജിസ്റ്റർ ചെയ്യണം , ഫോട്ടോ , സ്കാൻ ചെയ്ത ഒപ്പ് തുടങ്ങിയവ ഇതിന് ആവശ്യമാണ്.

ഇത് ജനുവരി 29 നകം പൂർത്തിയാക്കണം.

രണ്ടാം ഘട്ടത്തിലാണ് അപേക്ഷ അയയ്ക്കേണ്ടതും ഫീസടയ്ക്കേണ്ടതും.

ഓൺലൈനായി ഫീസടയ്ക്കാം.

രണ്ടാംഘട്ടവും പൂർണമായാലാണ് അപേക്ഷ അയയ്ക്കുന്നത് പൂർത്തിയാകുക.

സംശയ നിവാരണത്തിന് പ്രവൃത്തിദിവസങ്ങളിൽ 0484-2562285 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 05.

Important Links
Official Notification for Personal Assistant(Grade II) to Judge & Apply Online Click Here
Official Notification for Plumber & Apply Online Click Here
Official Notification for Care Taker & Apply Online Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!