കോവിഡ് വ്യാപനത്തിൻെറ പശ്ചാത്തലത്തിൽ സതേൺ റെയിൽവേയുടെ പെരമ്പൂരിലുള്ള ആസ്ഥാന ആശുപത്രിയിൽ 191 പാരാമെഡിക്കൽ സ്റ്റാഫ് ഒഴിവ്.
കരാർ നിയമനമായിരിക്കും.
ടെലിഫോൺ കോൺഫറൻസ് അഭിമുഖത്തിലൂടെ തിരഞ്ഞെടുപ്പ്.
തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത , പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : നഴ്സിങ് സൂപ്രണ്ട്
- ഒഴിവുകളുടെ എണ്ണം : 83
- യോഗ്യത : നഴ്സസ് ആൻഡ് മിഡ്വൈഫ് രജിസ്ട്രേഷനും ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി മൂന്നു വർഷത്തെ കോഴ്സ് പാസും.
അല്ലെങ്കിൽ ബി.എസ്.സി.
പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. - പ്രായപരിധി : 20-40 വയസ്സ്.
തസ്‌തികയുടെ പേര് : ഫിസിയോതെറാപ്പിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഫിസിയോതെറാപ്പി ബിരുദവും രണ്ടുവർഷത്തെ പ്രാക്ടിക്കൽ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 18-33 വയസ്സ്.
തസ്‌തികയുടെ പേര് : ഇ.സി.ജി-ടെക്നീഷ്യൻ
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : പ്ലസ് ടു സയൻസ് ബിരുദവും ഇ.സി.ജി. ലബോറട്ടറി ടെക്നോളജി / കാർഡിയോളജി / കാർഡിയോളജി ടെക്നീഷ്യൻ / കാർഡിയോളജി ടെക്നിക്സ് ഡിപ്ലോമ / ബിരുദം.
- പ്രായപരിധി : 18-33 വയസ്സ്.
തസ്‌തികയുടെ പേര് : ഹീമോഡയാലിസിസ് ടെക്നീഷ്യൻ
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : ബി.എസ്,സിയും ഹീമോഡയാലിസിസ് ഡിപ്ലോമയും.
- രണ്ടുവർഷത്തെ പ്രവൃത്തിപരിചയം / പരിശീലനം.
- പ്രായപരിധി : 20-33 വയസ്സ്.
തസ്‌തികയുടെ പേര് : ഹോസ്പിറ്റൽ അറ്റൻഡൻറ് /ഹൗസ് കീപ്പിങ് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 88
- യോഗ്യത : പത്താം ക്ലാസ് വിജയം.
ഐ.സി.യു. ഡയാലിസിസ് യൂണിറ്റ് പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. - പ്രായപരിധി : 18-30 വയസ്സ്.
തസ്‌തികയുടെ പേര് : ലാബ് അസിസ്റ്റൻറ് ഗ്രേഡ് II
- ഒഴിവുകളുടെ എണ്ണം : 09
- യോഗ്യത : പ്ലസ് ടു സയൻസും മെഡിക്കൽ ലബോറട്ടറി ടെക്നോളജി ഡിപ്ലോമ അല്ലെങ്കിൽ മെഡിക്കൽ ലബോറട്ടറി ടെക്നോളജി സർട്ടിഫിക്കറ്റ്.
- പ്രായപരിധി : 18-33 വയസ്സ്.
തസ്‌തികയുടെ പേര് : റേഡിയോഗ്രാഫർ
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : ഫിസിക്സും കെമിസ്ട്രിയുംവിഷയമായി പഠിച്ച പ്ലസ്ടുവും റേഡിയോഗ്രാഫി / എക്സ് -റേ ടെക്നീഷ്യൻ റേഡിയോ ഡയഗ്നോസിസ് ടെക്നോളജി ഡിപ്ലോമ.
- പ്രായപരിധി : 19-33 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം കൊടുത്തിരിക്കുന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.sr.indianrailways.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 30.
Important Links | |
---|---|
Official Notification & Apply link | Click Here |
More Details | Click Here |