സൗത്ത് ഇന്ത്യൻ ബാങ്കിൽ പ്രൊബേഷണറി ഓഫീസർ , പ്രൊബേഷണറി ക്ലാർക്ക് തസ്തികയിൽ അവസരം.
കരാർ നിയമനമാണ്.
പ്രവൃത്തിപരിചയമുള്ളവർക്കും ഇല്ലാത്തവർക്കുമായി പ്രത്യേകം വിജ്ഞാപനമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : പ്രൊബേഷണറി ക്ലാർക്ക്
- യോഗ്യത : 60 ശതമാനം മാർക്കോടെയുള്ള പത്ത് ,പ്ലസ് ടു , ഡിഗ്രി ജയം.
ഇംഗ്ലീഷിന് പുറമേ അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം. - പ്രായപരിധി : 26 വയസ്സ്.
തസ്തികയുടെ പേര് : പ്രൊബേഷണറി ക്ലാർക്ക് (പ്രവൃത്തിപരിചയം ഉള്ളവർക്ക്)
- യോഗ്യത : 60 ശതമാനം മാർക്കോടെയുള്ള പത്ത് , പ്ലസ് ടു, ഡിഗ്രി ജയം , ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിൽ ക്ലാർക്ക് ഗ്രേഡിൽ രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം.
- ഇംഗ്ലീഷിന് പുറമേ അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.
- പ്രായപരിധി : 28 വയസ്സ്.
തസ്തികയുടെ പേര് : പ്രൊബേഷണറി ഓഫീസർ
- യോഗ്യത : 60 ശതമാനം മാർക്കോടെയുള്ള പത്ത് , പ്ലസ് ടു, ഡിഗ്രി ജയം.
- ഇംഗ്ലീഷിന് പുറമേ അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.
- പ്രായപരിധി : 26 വയസ്സ്.
തസ്തികയുടെ പേര് : പ്രൊബേഷണറി ഓഫീസർ (ലാറ്ററൽ റിക്രൂട്ട്മെന്റ്)
- യോഗ്യത : 60 ശതമാനം മാർക്കോടെയുള്ള പത്ത് ,പ്ലസ് ടു, ഡിഗ്രി ജയം.
ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിൽ സ്കെയിൽ I/ഓഫീസർ കേഡറിൽ രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം. - ഇംഗ്ലീഷിന് പുറമേ അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.
- പ്രായപരിധി : 28 വയസ്സ്
തിരഞ്ഞെടുപ്പ് :
ഓൺലൈൻ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്.
പരീക്ഷ : ഓൺലൈൻ പരീക്ഷക്ക് ആകെ 200 മാർക്ക്. 160 ചോദ്യങ്ങളുണ്ടാകും.
140 മിനിറ്റാണ് പരീക്ഷയുടെ ദൈർഘ്യം.
റീസണിങ് & കംപ്യൂട്ടർ ആപ്റ്റിറ്റ്യൂഡ് , ജനറൽ ഇക്കോണമി / ബാങ്കിങ് അവയർനെസ് , ഇംഗ്ലീഷ് ലാംഗ്വേജ് ഡേറ്റാ അനാലിസിസ് & ഇന്റർപ്രെട്ടേഷൻ തുടങ്ങിയ
മേഖലകളിൽനിന്നുള്ള ചോദ്യങ്ങളാകും പരീക്ഷയ്ക്കുണ്ടാവുക.
ഓരോ തെറ്റുത്തരത്തിനും 1 /4 നെഗറ്റീവ് മാർക്കുണ്ടാകും.
കേരളത്തിൽ ആലപ്പുഴ , കണ്ണൂർ , കൊച്ചി , കൊല്ലം , കോഴിക്കോട് , മലപ്പുറം , പാലക്കാട് , തിരുവനന്തപുരം , തൃശ്ശൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ടാകും.
അപേക്ഷാഫീസ് 800 രൂപ.
എസ്.സി/ എസ്.ടി വിഭാഗക്കാർ 200 രൂപ ഓൺലൈനായാണ് ഫീസടയ്ക്കേണ്ടത്.
ഇതിന്റെ പ്രിന്റൗട്ട് അപേക്ഷയ്ക്കൊപ്പം അപ്ലോഡ് ചെയ്യണം.
www.southindianbank.com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി വേണം അപേക്ഷിക്കാൻ.
ഫോട്ടോ , ഒപ്പ് , ഇടത് തള്ളവിരലടയാളം , യോഗ്യതാ രേഖകളുടെ പകർപ്പ് എന്നിവ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 11.
Important Links | |
---|---|
Official Notifications | Click Here |
More Details | Click Here |