Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsBank jobsBanking/Insurance JobsGovernment JobsLatest Updates

സൗത്ത് ഇന്ത്യൻ ബാങ്കിൽ പ്രൊബേഷണറി ഓഫീസർ/ക്ലാർക്ക് അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 11

സൗത്ത് ഇന്ത്യൻ ബാങ്കിൽ പ്രൊബേഷണറി ഓഫീസർ , പ്രൊബേഷണറി ക്ലാർക്ക് തസ്തികയിൽ അവസരം.

കരാർ നിയമനമാണ്.

പ്രവൃത്തിപരിചയമുള്ളവർക്കും ഇല്ലാത്തവർക്കുമായി പ്രത്യേകം വിജ്ഞാപനമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : പ്രൊബേഷണറി ക്ലാർക്ക്

  • യോഗ്യത : 60 ശതമാനം മാർക്കോടെയുള്ള പത്ത് ,പ്ലസ് ടു , ഡിഗ്രി ജയം.
    ഇംഗ്ലീഷിന് പുറമേ അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.
  • പ്രായപരിധി : 26 വയസ്സ്.

തസ്തികയുടെ പേര് : പ്രൊബേഷണറി ക്ലാർക്ക് (പ്രവൃത്തിപരിചയം ഉള്ളവർക്ക്)

  • യോഗ്യത : 60 ശതമാനം മാർക്കോടെയുള്ള പത്ത് , പ്ലസ് ടു, ഡിഗ്രി ജയം , ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിൽ ക്ലാർക്ക് ഗ്രേഡിൽ രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം.
  • ഇംഗ്ലീഷിന് പുറമേ അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.
  • പ്രായപരിധി : 28 വയസ്സ്.

തസ്തികയുടെ പേര് : പ്രൊബേഷണറി ഓഫീസർ

  • യോഗ്യത : 60 ശതമാനം മാർക്കോടെയുള്ള പത്ത് , പ്ലസ് ടു, ഡിഗ്രി ജയം.
  • ഇംഗ്ലീഷിന് പുറമേ അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.
  • പ്രായപരിധി : 26 വയസ്സ്.

തസ്തികയുടെ പേര് : പ്രൊബേഷണറി ഓഫീസർ (ലാറ്ററൽ റിക്രൂട്ട്മെന്റ്)

  • യോഗ്യത : 60 ശതമാനം മാർക്കോടെയുള്ള പത്ത് ,പ്ലസ് ടു, ഡിഗ്രി ജയം.
    ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിൽ സ്കെയിൽ I/ഓഫീസർ കേഡറിൽ രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം.
  • ഇംഗ്ലീഷിന് പുറമേ അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.
  • പ്രായപരിധി : 28 വയസ്സ്

തിരഞ്ഞെടുപ്പ് :

ഓൺലൈൻ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്.

പരീക്ഷ : ഓൺലൈൻ പരീക്ഷക്ക് ആകെ 200 മാർക്ക്. 160 ചോദ്യങ്ങളുണ്ടാകും.

140 മിനിറ്റാണ് പരീക്ഷയുടെ ദൈർഘ്യം.

റീസണിങ് & കംപ്യൂട്ടർ ആപ്റ്റിറ്റ്യൂഡ് , ജനറൽ ഇക്കോണമി / ബാങ്കിങ് അവയർനെസ് , ഇംഗ്ലീഷ് ലാംഗ്വേജ് ഡേറ്റാ അനാലിസിസ് & ഇന്റർപ്രെട്ടേഷൻ തുടങ്ങിയ

മേഖലകളിൽനിന്നുള്ള ചോദ്യങ്ങളാകും പരീക്ഷയ്ക്കുണ്ടാവുക.

ഓരോ തെറ്റുത്തരത്തിനും 1 /4 നെഗറ്റീവ് മാർക്കുണ്ടാകും.

കേരളത്തിൽ ആലപ്പുഴ , കണ്ണൂർ , കൊച്ചി , കൊല്ലം , കോഴിക്കോട് , മലപ്പുറം , പാലക്കാട് , തിരുവനന്തപുരം , തൃശ്ശൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ടാകും.

അപേക്ഷാഫീസ് 800 രൂപ.

എസ്.സി/ എസ്.ടി വിഭാഗക്കാർ 200 രൂപ ഓൺലൈനായാണ് ഫീസടയ്ക്കേണ്ടത്.

ഇതിന്റെ പ്രിന്റൗട്ട് അപേക്ഷയ്ക്കൊപ്പം അപ്ലോഡ് ചെയ്യണം.

www.southindianbank.com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി വേണം അപേക്ഷിക്കാൻ.

ഫോട്ടോ , ഒപ്പ് , ഇടത് തള്ളവിരലടയാളം , യോഗ്യതാ രേഖകളുടെ പകർപ്പ് എന്നിവ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 11.

Important Links
Official Notifications Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!