സംസ്ഥാന ഔഷധസസ്യ ബോർഡിൽ സീനിയർ സയൻറിഫിക് ഓഫീസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്യാൻ താത്പര്യമുള്ള ജീവനക്കാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
ഫസ്റ്റ് ക്ലാസോടെ അംഗീകൃത സർവകലാശാലയിൽനിന്ന് ബോട്ടണിയിൽ ബിരുദാനന്തരബിരുദമോ തത്തുല്യയോഗ്യതയോ അല്ലെങ്കിൽ അംഗീകൃത യൂണിവേഴ്‌സിറ്റിയിൽനിന്ന് ആയുർവേദ മെഡിക്കൽ സയൻസ് ബിരുദമാണ് യോഗ്യത.
ചെടികൾ/കൃഷി/വനവത്കരണ മേഖലകളിൽ 10 വർഷത്തെ ഗവേഷണ പരിചയം വേണം.
ഔഷധ സസ്യങ്ങളുടെ സർവേ, തിരിച്ചറിയൽ, ഡോക്യുമെന്റേഷൻ, കൺസർവേഷൻ എന്നിവയിൽ പരിചയം അഭികാമ്യം.
40500-85000 രൂപയാണ് ആണ് ശമ്പള സ്‌കെയിൽ.
സർക്കാർ സർവീസിലോ സ്വയംഭരണ സയൻറിഫിക് റിസർച്ച് ഓർഗനൈസേഷനുകളിലോ നിന്നുള്ള യോഗ്യരായ അപേക്ഷകർ ബയോഡേറ്റയും വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രവും സഹിതമുള്ള അപേക്ഷകൾ ജൂലൈ 30 ആഗസ്റ്റ് 15 ന് മുമ്പ് സമർപ്പിക്കണം.
വിശദാംശങ്ങൾക്ക്: www.smpbkerala.org സന്ദർശിക്കുക
സംസ്ഥാനത്തെ പല പ്രദേശങ്ങളിലും കോവിഡ്-19 മൂലമുള്ള ലോക്ഡൗണും സർട്ടിഫിക്കറ്റുകൾ ലഭ്യമാകുന്നതിനുള്ള കാലതാമസവും തപാൽ വൈകുന്നതും കണക്കിലെടുത്ത് സംസ്ഥാന ഔഷധസസ്യ ബോർഡിൽ സീനിയർ സയന്റിഫിക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 15വരെ ദീർഘിപ്പിച്ചു.
Important Links | |
---|---|
Official Notification | Click Here |
Date Extension : Notification | Click Here |
More Details | Click Here |