Job Notifications10/+2 JobsDistrict Wise JobsGovernment JobsITI/Diploma JobsKerala Govt JobsLatest UpdatesThiruvananthapuram
തിരുവനന്തപുരം സ്മാർട്ട് സിറ്റിയിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 16
സ്മാർട്ട് സിറ്റി തിരുവനന്തപുരത്ത് 6 ഒഴിവ്.
ഒരുവർഷത്തെ കരാർ നിയമനമാണ്.
ഓൺലൈനായി അപേക്ഷിക്കണം.
തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത , പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : മാനേജർ (ഐ.ടി. സ്മാർട്ട് സൊല്യൂഷൻ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഐ.ടി. / കംപ്യൂട്ടർ സയൻസ് എം.ടെക്. അല്ലെങ്കിൽ മാത്തമാറ്റിക്സ് / ഫിസിക്സ് ബിരുദവും എം.സി.എയും. അല്ലെങ്കിൽ ഐ.ടി/ കംപ്യൂട്ടർ സയൻസ് ബി.ടെക്.
- എം.ടെക്കുള്ളവർക്ക് അഞ്ചുവർഷത്തെയും എം.സി. എകാർക്ക് ഏഴുവർഷത്തെയും ബി.ടെക്കുള്ളവർക്ക് 10 വർഷത്തെയും പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
- പ്രായപരിധി : 40 വയസ്സ്.
തസ്തികയുടെ പേര് : സോഷ്യൽ ഡെവലപ്മെന്റ് ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എം.എസ്.ഡബ്ല്യു /സോഷ്യോളജി എം.എ. അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
മലയാളത്തിലും ഇംഗ്ലീഷിലും നല്ല ആശയവിനിമയം ഉണ്ടായിരിക്കണം. - പ്രായപരിധി : 40 വയസ്സ്.
തസ്തികയുടെ പേര് : ജൂനിയർ ഐ.ടി. ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ഐ.ടി. / കംപ്യൂട്ടർ സയൻസ് ബിരുദം.
- രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 30 വയസ്സ്.
തസ്തികയുടെ പേര് : അക്കൗണ്ട്സ് അസിസ്റ്റന്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബി.കോമും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 30 വയസ്സ്.
തസ്തികയുടെ പേര് : ഓഫീസ് അസിസ്റ്റന്റ് (മൾട്ടി ടാസ്കിങ് സ്റ്റാഫ്)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : പ്ലസ്ടുവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 30 വയസ്സ്.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.smartcitytvm.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 16.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |