സിഡ്ബിയിൽ 100 അസിസ്റ്റന്റ് മാനേജർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 24

ലഖ്നൗവിലെ സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (സിഡ്ബി) അസിസ്റ്റന്റ് മാനേജരുടെ (ഗ്രേഡ് എ) 100 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

വിജ്ഞാപന നമ്പർ : 01/Grade A/2021-22.

ഒഴിവുകൾ :

ഭിന്നശേഷിക്കാരുടെ ഒഴിവുകൾ :

പ്രായം : 2022 മാർച്ച് നാലിന് 21-28 വയസ്സ്.

05.03.1994 – നും 04.03.2001 – നും ഇടയിൽ ജനിച്ചവർ (രണ്ട് തീയതികളും ഉൾപ്പെടെ).

എസ്.സി , എസ്.ടി. വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ.ബി.സി. (എൻ.സി.എൽ)

വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവുണ്ട്. ഭിന്നശേഷിക്കാർക്കും വിമുക്തഭടർക്കും നിയമാനുസൃത ഇളവ് ലഭിക്കും.

യോഗ്യത : നിയമബിരുദം.

അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം (സിവിൽ , ഇലക്ട്രിക്കൽ , മെക്കാനിക്കൽ വിഭാഗക്കാർക്ക് മുൻഗണന).

അല്ലെങ്കിൽ മാസ്റ്റർ ബിരുദം (കൊമേഴ്സ് , ഇക്കണോമിക്സ് , മാനേജ്മെന്റ് വിഷയങ്ങൾക്ക് മുൻഗണന).

അല്ലെങ്കിൽ സി.എ / സി.എസ്/ സി.ഡബ്ല്യു.എ / സി.എഫ്.എ.

അല്ലെങ്കിൽ പിഎച്ച്.ഡി.

യോഗ്യത 60 ശതമാനം മാർക്കോടെ നേടിയവരായിരിക്കണം അപേക്ഷകർ.

(എസ്.സി , എസ്.ടി വിഭാഗക്കാർക്ക് 55 ശതമാനം സെക്കൻഡ് ക്ലാസ് മാർക്ക് മതി).

തിരഞ്ഞെടുപ്പ് :

ഒബ്ജക്ടീവ് , ഡിസ്ക്രിപ്റ്റീവ് മാതൃകകളിലുള്ള ഓൺലൈൻ പരീക്ഷയും തുടർന്ന് അഭിമുഖവും നടത്തിയാവും തിരഞ്ഞെടുപ്പ്. ഒബ്ജക്ടീവ് പരീക്ഷ 200 മാർക്കിനും ഡിസ്ക്രിപ്റ്റീവ് പരീക്ഷ 50 മാർക്കിനുമായിരിക്കും.

ഇംഗ്ലീഷ് , ജനറൽ അവേർനെസ് , റീസണിങ് , ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നിവയാണ് ഒബ്ജക്ടീവ് പരീക്ഷയുടെ വിഷയങ്ങൾ.

ഏപ്രിൽ 16 – നായിരിക്കും ഓൺലൈൻ പരീക്ഷ , കേരളത്തിൽ തിരുവനന്തപുരവും

കൊച്ചിയും കോഴിക്കോടും കേന്ദ്രങ്ങളായിരിക്കും.

സിലബസ് ഉൾപ്പെ ടെ വിശദവിവരങ്ങൾ വിജ്ഞാപ നത്തിൽ ലഭ്യമാണ് .

അപേക്ഷാഫീസ് : ഇന്റിമേഷൻ ചാർജ് ഉൾപ്പെടെ 1100 രൂപയാണ് ഫീസ്.

എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് ഇൻറിമേഷൻ ചാർജായ 175 രൂപമാത്രം.

ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.

അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്സൈറ്റ് : www.sidbi.in 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 24.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version