കേന്ദ്ര സർക്കാരിന്റെയും ഹിമാചൽ പ്രദേശ് സർക്കാരിന്റെയും സംയുക്ത സംരംഭമായ സത്ലജ് ജൽ വിദ്യുത് നിഗം ലിമിറ്റഡിൽ (എസ്.ജെ.വി.എൻ) ഫീൽഡ് എൻജിനീയറാവാൻ അവസരം.
കരാർ നിയമനമാണ്.
മൂന്ന് വർഷത്തേക്കാണ് കരാർ.
രണ്ടുവർഷം കൂടി നീട്ടിക്കിട്ടാനും സാധ്യതയുണ്ട്.
- സിവിൽ -30 ,
- മെക്കാനിക്കൽ -10 ,
- ഇലക്ട്രിക്കൽ -20 ,
- ഐ.ടി- 4 എന്നിങ്ങനെയാണ് ഒഴിവുകൾ.
യോഗ്യത : 55 ശതമാനം മാർക്കോടെ (എസ്.സി , എസ്.ടി , ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം) ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് ബിരുദമാണ് യോഗ്യത.
2019 , 2021 വർഷങ്ങളിലെ ഗേറ്റ് സ്കോറും പരിഗണിക്കും.
പ്രായം : 30 വയസ്സ് കവിയരുത്.
(നിയമാനുസൃത ഇളവ് ലഭിക്കും).
ഫീസ് : എസ്.സി,എസ്.ടി,ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസ് ഇല്ല.
മറ്റുള്ളവർക്ക് 600 രൂപയും.
ജി.എസ്.ടി.നിരക്കും.
ഓൺലൈനായി ഫീസ് അടയ്ക്കണം.
അപേക്ഷ : ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.sjvnindia.nic.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 17.
Important Links | |
---|---|
Official Notification | Click Here |
Apply Online & More Details | Click Here |